2016ല്‍ ആരംഭിച്ച ശിവരഞ്ജിനി കലാക്ഷേത്രയുടെ ഭരതനാട്യം 2023 -25 ബാച്ച് അരങ്ങേറ്റം വൈക്കത്തപ്പന്റെ മണ്ണിൽ മാർച്ച്31ന് വൈകിട്ട് 3മണിമുതൽ 4.30 വരെ നടക്കുന്നു. 5 മുതൽ 60വയസുവരെയുള്ളവരാണ് ഈ വേദിയില്‍ അണിനിരക്കുന്നത്.
കൂടുതലും വർക്കിംഗ് ലേഡീസ് ആണ്. വീട്ടമ്മമാരും റിട്ടേഡ് ലേഡീസും അവരുടെ പാഷൻ തുടര്‍ന്ന് കൊണ്ടുപോകുന്നു. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി ഒരുമിച്ചു കൊണ്ടുപോകുന്ന ഗുരു ശ്രുതി വാര്യര്‍ B.tec E&C നൃത്തം ഒരു പാഷനായി കൂടെകൂട്ടി.
ചെറുപ്പം മുതല്‍ ഭരതനാട്യംപഠിച്ച ശ്രുതിയുടെ ആദ്യ ഗുരു കൃഷ്ണകുമാരി ചേര്‍ത്തലയാണ്. ഇപ്പോളും നൃത്ത പഠനം തുടരുന്ന ശ്രുതി പ്രശസ്ത നര്‍ത്തകി പാരിസ് ലക്ഷ്മി നവ്യ നായർ ഇവരുടെ ശിക്ഷണത്തിൽ നിർത്തം അഭ്യസിച്ചിട്ടുണ്ട്.

കുറച്ചു കാലമായുള്ള ടീച്ചറുടെ ആഗ്രമായിരുന്നു എന്തെങ്കിലും വ്യത്യസ്തമായി നൃത്തം അവതരിപ്പിക്കണം എന്നുള്ളത്.പൊതുവെ ഏകദേശം ഒരേപ്രായക്കാർ ചേർന്ന് അവതരിപ്പിക്കേണ്ട നൃത്തരൂപം പല പ്രായത്തിലുള്ളവർക്ക് നിരന്തര പ്രാക്ടീസ് നൽകി ചുവടുവെക്കുകയാണ്.
റിട്ടേഡ് Lt Col സിമി ജോസഫ് ഉൾപ്പെടുന്ന നർത്തകിമാരാണ് വൈക്കം മഹാദേവ സന്നിധിയിൽ ഭാരതനാട്യം അവതരിപ്പിക്കുന്നത്.





