Bharananganam

ലഹരി വിരുദ്ധ ബോധവൽക്കരണവുമായി “ചിന്നുമോൾ”

ഭരണങ്ങാനം: ലഹരി ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരൊരുമിക്കുന്ന, ഹ്രസ്വചിത്രം – ‘ചിന്നുമോൾ’, പാലാ രൂപതാ വികാരി ജനറാൾ, റവ. ഫാ സെബാസ്റ്റ്യൻ വേത്താനത്ത് പൊതുസമൂഹത്തിന് സമർപ്പിച്ചു.

ആനുകാലികപ്രസക്തമായൊരു വിഷയം ഏതു പ്രായക്കാർക്കുമിഷ്ടപ്പെടുന്ന രീതിയിൽ കുട്ടിപ്പാട്ട്, മികവാർന്ന അഭിനയമുഹൂർത്തങ്ങൾ,ഹൃദ്യമായ പശ്ചാത്തല സംഗീതം എന്നിവയോടെ ചേർത്തിണക്കിയ ടീം എസ്. എൽ.റ്റിയുടെ ഈ വേറിട്ട ഉദ്യമത്തെ അദ്ദേഹം ഏറെ പ്രശംസിച്ചു.

ലഹരി ഒരു വ്യക്തിയുടെ ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലുമുണ്ടാക്കുന്ന കെടുതികളെ ശക്തമായി അവതരിപ്പിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥ, സംവിധാനം എന്നിവ ശ്രീ. ബിജോ കൊല്ലക്കൊമ്പിൽ ആണ് നിർവഹിച്ചിരിക്കുന്നത്.

ലഹരിയുടെ കെണിയിൽപ്പെട്ട് ജീവിതം വഴിമുട്ടിപ്പോകുന്ന ഒരു കുടുംബത്തിന്റെ കഥപറയുന്ന ഈ ഹ്രസ്വചിത്രത്തിൽ, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുക്കുന്നു.

അധ്യാപകർ, മാതാപിതാക്കൾ എന്നിവർ വിവിധ വേഷങ്ങളണിയുന്ന ഈ ഷോർട്ട് ഫിലിമിൽ, ലഹരി വിതയ്ക്കുന്ന വിപത്തിനെക്കുറിച്ച് കുട്ടികൾക്ക് പോലും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ലളിതമായ ആവിഷ്കാര രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

പ്രധാനാധ്യാപിക സിസ്റ്റർ വിനയാ ടോം, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ സിനിമയുടെ നിർമ്മാണത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *