Politics

സ്വന്തം മണ്ണിൽ അധ്വാനിച്ച് അന്തസോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ബിജെപി ഒരുക്കും; ഷോൺ ജോർജ്

പാലാ: കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി അഡ്വ. ഷോൺ ജോർജ്. നമ്മുടെ നാട് ഇന്ന് അനുഭവിക്കുന്ന എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനം കൃഷിയും അനുബന്ധ വ്യവസായങ്ങളുമായിരുന്നു.

കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരുകളുടെ വികലമായ ഘാട്ട്, ആസിയാൻ കരാറുകളിലെ വ്യവസ്ഥകൾ കേരളത്തിൻ്റെ കാർഷിക മേഖലയെ തകർത്തു കളഞ്ഞു. കാർഷിക ഉത്പനങ്ങളുടെ വില തകർച്ചക്കുള്ള പ്രധാന കാരണം ഈ കരാറുകളാണ്.

വന്യജീവി ആക്രമണം, കാലാവസ്ഥ വ്യതിയാനം എന്നിവയെല്ലാം കർഷകരുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. ഇക്കാരണങ്ങളാൽ പുതുതലമുറ കൃഷിയിൽ നിന്നും അകന്ന് പോകുകയാണ്. ഇതിന് ബിജെപി മാറ്റം വരുത്തും. വരും തലമുറക്ക് സ്വന്തം മണ്ണിൽ അധ്വാനിച്ച് അന്തസോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ബിജെപി ഒരുക്കും.

തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തലനാട്, മൂന്നിലവ് പഞ്ചായത്തുകളിൽ നടത്തിയ മണ്ഡല പര്യടനത്തിന് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ഷോൺ ജോർജ്.

രാവിലെ തലനാട് പഞ്ചായത്തിലെ കാവുംഭാഗത്ത് നിന്നും ആരംഭിച്ച പര്യടനം മേസ്തിരിപടി, ചാമപ്പാറ, തറക്കുന്ന്, വെള്ളാനി, മേലടുക്കം, ഊളക്കക്കൽ, ഇലവും പാറ ഇംഗ്ഷൻ, ബാലവാടി, അയ്യമ്പാറയിലെത്തി ബസ് സ്റ്റാൻഡിൽ സമാപിച്ചു.

തുടർന്ന് മൂന്നിലവ് പഞ്ചായത്തിൽ പ്രവേശിച്ച വാഹന പര്യടനം പെരുങ്കാവ്, കുറിഞ്ഞിപ്ലാവ്, കൂടകല്ല്, പുതുശേരി, ചകിരിയാംതടം, തഴക്കവയൽ, വകക്കാട്, അഞ്ചുമല, ഇരുമാപ്ര, വാളകം, മേച്ചാൽ, കടവ്പുഴ, പഴുക്കക്കാനം, മങ്കൊമ്പ് ക്ഷേത്രം, നരിമറ്റം, മങ്കൊമ്പ് പള്ളി വഴി ചെവ്വൂരിൽ എത്തി മൂന്നിലവ് ജംഗ്ഷനിൽ സമാപിച്ചു.

നൂറ് കണക്കിന് അനുഭാവികളും വീട്ടമ്മമാരും അടക്കമുള്ളവർ ഓരോ പോയിൻ്റിലും സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നു. പാർട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *