മലയാള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തു ചെയ്തില്ല എന്ന മട്ടിൽ കൈകാര്യം ചെയ്‌ത ഒരു സംഭവമുണ്ട്. കേന്ദ്രം കൊണ്ടുവന്നിട്ടുള്ള വഖഫ് ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായിട്ടു പ്രമേയം പാസ്സാക്കി എന്നതാണ് വാർത്ത.
അതായതു കേരള കത്തോലിക്കാ സഭയുടെ പരമോന്നത നേതൃത്വമായ കെ സി ബി സിയുടെ, സീറോ മലബാർ സഭയുടെ ഈ കാണുന്ന അഭിപ്രായത്തിന് പുല്ലുവിലയാണ് 140 ജനപ്രതിനിധികൾ കൊടുത്തതെന്നർത്ഥം.
മുനമ്പം തീരത്തെ അറുനൂറിൽ അധികം വരുന്ന കുടുംബങ്ങൾ വിലകൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിയിൽ വഖഫ് ബോർഡിന്റെ കുടിയിറക്ക് ഭീഷണി നേരിടുന്ന വിഷയത്തിന്, ആ ജനത തുടർച്ചയായി നടത്തുന്ന പ്രതിഷേധങ്ങൾക്ക് ഈ 140 എം എൽ എ മാർ പുല്ലുവില കല്പിച്ചു എന്നർത്ഥം.
സംഘടിതമായ ‘പ്രത്യേക മത’ വോട്ടുബാങ്കിനെ ഭോഗിക്കുവാൻ ഹമാസിനും ഹിസ്‌ബുള്ളയ്ക്കും താലിബനും വരെ പാദ സേവ ചെയ്യുവാൻ തയ്യാറാവുന്ന കേരളത്തിലെ ഇടതു വലതു മുന്നണികളിൽ നിന്നും ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം.
എന്നാൽ ക്രൈസ്തവ സഭയുടെ ലേബലിൽ ഇടതിലും വലതിലുമായി വിജയിച്ചു നിയമസഭയിൽ കയറിയ കുറച്ചു ആളുകൾ ഉണ്ട്. പ്രത്യേകിച്ച്, മധ്യ തിരുവിതാംകൂറിൽ നിന്നും. പി ജെ ജോസഫ്, മോൻസ് ജോസഫ്, മാണി സി കാപ്പൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ,ജോബ് മൈക്കിൾ, റോഷി അഗസ്റ്റിൻ,
ചാണ്ടി ഉമ്മൻ, അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പള്ളി, ആന്റണി ജോൺ , സജീവ് ജോസഫ്, ലിന്റോ ജോസഫ്, സണ്ണി ജോസഫ്,മാത്യു കുഴല്നാടന്, ഉമാ തോമസ്, കെ ജെ മാക്സി, എം വിൻസെന്റ്, സേവിയർ ചിട്ടിലപ്പള്ളി, സനീഷ് , ജോസഫ്, മാത്യു ടി തോമസ്, തോമസ് കെ തോമസ്, സജി ചെറിയാൻ, വീണ ജോർജ്, ആന്റണി രാജു, റോജി എം ജോൺ etc.
നിങ്ങൾക്കൊന്നും ഈ പ്രമേയത്തെ എതിർക്കാനുള്ള കരളുറപ്പ് ഇല്ല എന്ന് അറിയാം. കുറഞ്ഞപക്ഷം ബഹിഷ്കരണം എങ്കിലും നടത്തി സ്വന്തം സമുദായത്തോടൊരു പരിഗണന എങ്കിലും ആകാമായിരുന്നു. ഹമാസ് അനുകൂല പ്രകടനങ്ങളും യോഗങ്ങളും ഇടതും വലതും മത്സരിച്ചു നടത്തിയപ്പോൾ നിങ്ങൾ മൗനം പാലിച്ചു എന്ന് ഷോൺ ജോർജ് പറഞ്ഞു.
പാണക്കാട്ടെ കൊച്ചു തങ്ങൾ(ഇപ്പോൾ വലിയ തങ്ങൾ )ഹാഗിയ സോഫിയ ലേഖനം എഴുതിയപ്പോൾ ചാണ്ടി ഉമ്മൻ ലവലേശം ഉളുപ്പില്ലാതെ പരസ്യമായി അനുകൂലിച്ചു. ബാക്കിയുള്ളവർ പേടിച്ചു കമാന്നു ഒരക്ഷരം മിണ്ടിയില്ല. ഹമാസ് ആക്രമണത്തിൽ മലയാളി പെൺകുട്ടി സൗമ്യ കൊല്ലപ്പെട്ടപ്പോൾ ആ വീട്ടിൽ സന്ദർശിക്കാനോ അനുശോചനം അറിയിക്കാനോ ഇവർ ഒരാളെയും കണ്ടില്ല അതിനും പേടി.
ക്രൈസ്തവ വിശ്വാസങ്ങളെയും, സന്യസ്ഥരെയും അവഹേളിക്കുന്ന നാടകങ്ങൾക്ക് അരങ്ങൊരുക്കുവാൻ കുറെയവന്മാർ മത്സരിച്ചപ്പോളും സമുദായ ലേബലിൽ ജയിച്ചു പോയവർ ഒരുത്തനും അനങ്ങിയില്ല.
നിസ്കരിക്കുവാൻ സ്ഥലം വേണം എന്ന് പറഞ്ഞു ക്രൈസ്തവ സ്ഥാപനങ്ങളിൽ തീവ്രവാദികൾ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ പ്രതിരോധിക്കാൻ ഇവറ്റകളെ ആരും കണ്ടില്ല എന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി.
പാലാ ബിഷപ്പ് മദ്ബഹയിൽ നിന്ന് കുറച്ചു സത്യങ്ങൾ പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കൊലവിളി നടത്തി തീവ്രവാദികളും പിതാവിന്റെ മാപ്പ് ആവശ്യപ്പെട്ടു വി ഡി സതീഷനും ഇറങ്ങിയപ്പോൾ ഇവന്മാർ ഒരുത്തനെയും കണ്ടില്ല.
മദ്ധ്യാതിരുവുതാംകൂറിലെ യുവജനത മുഴുവൻ വിദേശത്തേയ്ക്ക് കുടിയേറി ഇവിടെ വൃദ്ധന്മാർ മാത്രമായി. കാലാന്ദരത്തിൽ സമുദായവും കോടിക്കണക്കിനു രൂപയുടെ സ്വത്തുകളും ഇവിടെ അന്യദീനപ്പെട്ടു പോവും.
ഈ സാമൂഹിക പ്രശ്നം ചർച്ച ചെയ്യുവാൻ ഇവരിൽ ഒരുത്തനും സമയമില്ല. ചുരുക്കത്തിൽ സമുദായ നേതൃത്വത്തിനും സമുദായത്തിനും ഇവറ്റകളെ കൊണ്ട് ചുക്കിനും ചുണ്ണാമ്പിനും ഉപകാരമില്ല.
മുനമ്പം വിഷയത്തിൽ സഭയ്ക്കും ക്രൈസ്തവ വികാരത്തിനും എതിരായി നിൽക്കാനും ഇവറ്റകൾ ധൈര്യപ്പെട്ടുകഴിഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇനിയും വെളുക്കെ ചിരിച്ചു പിതാക്കന്മാരുടെ കൈമുത്താൻ ഇവർ അരമന നിരങ്ങുന്ന രംഗം കാണാം. ഇനിയും അത് അനുവദിച്ചു കൊടുക്കരുത്.
കർത്താവു ചെയ്തപോലെ ഇവരെ ചാറ്റവാറിന് അടിച്ചു പുറത്താക്കാനുള്ള ധൈര്യം സഭയും അൽമായരും കാണിക്കണം എന്നും ഷോൺ ജോർജ് പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഷോൺ ജോർജ് പ്രതികരിച്ചത്.