General

അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 10ന് പെരിങ്ങുളത്ത്

പെരിങ്ങുളം സ്പാര്‍ട്ടന്‍സ് ആര്‍ട്സ് & സ്‌പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന ജെസ്റ്റിന്‍ ജോസ് കുളത്തിനാല്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 10 ശനിയാഴ്ച പെരിങ്ങുളം സ്പാര്‍ട്ടന്‍സ് അരീനയില്‍ (സെന്റ് അഗസ്റ്റിന്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ട് പെരിങ്ങുളം) വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൂഞ്ഞാറിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായി ഫ്‌ളഡ് ലൈറ്റിന് കീഴിലാണ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്. മധ്യകേരളത്തിലെ ഏറ്റവും പ്രഗല്‍ഭരായ 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ കായിക മാമാങ്കത്തിന് ജനുവരി 10 ശനിയാഴ്ച രാവിലെ 8 മണിക്ക് പെരിങ്ങുളം പള്ളി വികാരി റവ. ഫാ. ജോര്‍ജ് മടുക്കാവിലും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിര്‍വ മോഹനും സംയുക്തമായി kickoff കര്‍മ്മം നിര്‍വ്വഹിക്കും.

സമാപന സമ്മേളനത്തില്‍ ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്ക് ജെസ്റ്റിന്‍ ജോസ് കുളത്തിനാല്‍ മെമ്മോറിയല്‍ സ്പാര്‍ട്ടന്‍സ് കപ്പും, മോഹനന്‍ വേലംപറമ്പില്‍ 25000 രൂപ ക്യാഷ് പ്രൈസും, രണ്ടാം സ്ഥാനക്കാര്‍ക്ക് വി ഡി ആന്റണി വാഴയിലിന്റെ അനുസ്മരണാര്‍ത്ഥം സമ്മാനിക്കുന്ന 15000 രൂപ ക്യാഷ് പ്രൈസും എവറോളിങ് ട്രോഫിയും കൂടാതെ മറ്റു ജേതാക്കള്‍ക്കുള്ള സമ്മാനദാനവും നടക്കും.

രാത്രി 8 മണിയ്ക്ക് സമാപനയോഗത്തില്‍ വരയാത്ത് സ്പാര്‍ട്ടന്‍സ് ക്ലബ് പെരിങ്ങുളം സെക്രട്ടറി അഡ്വ. അക്ഷയ് ഹരി സ്വാഗതം ആശംസിക്കും. ക്ലബ്ബ് പ്രസിഡന്റ് ബിനു ജോസ് പെരുമാകുന്നേല്‍ അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ MLA യോഗം ഉദ്ഘാടനം ചെയ്യും. INCOME TAX, ഗോവ അഡിഷണല്‍ കമ്മിഷണര്‍ ജോതിസ് മോഹന്‍ IRS മുഖ്യാതിഥിയാകും. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനര്‍വ്വ മോഹന്‍ സമ്മാനദാനം നിര്‍വഹിക്കും.

തിരുഹൃദയ ദേവാലയം പെരിങ്ങുളം വികാരി ഫാ. ജോര്‍ജ് മടുക്കാവില്‍, കോട്ടയം ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ വൈസ്പ്രസിഡന്റ് രമേഷ് ബി വെട്ടിമറ്റം , പൂഞ്ഞാര്‍ ഡിവിഷന്‍ ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ റോജി തോമസ്, തിരുഹൃദയ ദേവാലയം പെരിങ്ങുളം , അസിസ്റ്റന്റ് വികാരി ഫാദര്‍ സജി അമ്മോട്ടുകുന്നേല്‍, ഇടുക്കി വിജിലന്‍സ് DYSP ഷാജു ജോസ്, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബിന്‍സി മാര്‍ട്ടിന്‍, സജി സിബി, ജിസോയ് തോമസ്, സ്പാര്‍ട്ടന്‍സ് ക്ലബ് പെരിങ്ങുളം ട്രഷറര്‍ അപ്പു ടോം തുടങ്ങിയവര്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *