General

മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ പി.പി.തങ്കച്ചൻ അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവ രാജഗിരി ആശുപത്രി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. 2004 മുതൽ 2018 വരെ തുടർച്ചയായി പതിനാല് വർഷം യു.ഡി.എഫ് കൺവീനർ ആയിരുന്നു.

കെപിസിസിയുടെ മുൻ പ്രസിഡൻ്റ്, എട്ടാം കേരള നിയമസഭയിലെ സ്പീക്കർ, രണ്ടാം എ.കെ.ആൻ്റണി മന്ത്രിസഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് പി.പി. തങ്കച്ചൻ.

കെ കരുണാകരന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു പി പി തങ്കച്ചൻ. എ ഗ്രൂപ്പിലെ എല്ലാ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം, ചുരുങ്ങിയ കാലം മാത്രമാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി പ്രവർത്തനം നടത്തിയിരുന്നത്. തുടർച്ചയായി പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.

പി പി തങ്കൻച്ചന്റെ മൃതദേഹം നാളെ രാവിലെ 10 മണിക്ക് പെരുമ്പാവൂരിലെ വസതിയിലേക്ക് കൊണ്ടുപോകും. പൊതുദർശനം 11 മണി മുതൽ പെരുമ്പാവൂരിലെ വസതിയിൽ നടക്കും. സംസ്കാരം മറ്റന്നാൾ വൈകിട്ട് മൂന്നുമണിക്ക് നെടുമ്പാശ്ശേരി അകപ്പറമ്പ് പള്ളിയിൽ.

Leave a Reply

Your email address will not be published. Required fields are marked *