General

സർക്കാർ വികസനരംഗത്ത് വിസ്മയം സൃഷ്ടിച്ചു: സെബാസ്ററ്യൻ കുളത്തുങ്കൽ എം.എൽ.എ.

എലിക്കുളം: എൽ.ഡി.എഫ് സർക്കാർ വികസന രംഗത്ത് സമാനതകൾ ഇല്ലാത്ത വിസ്മയ പദ്ധതികളാണ് നടപ്പാക്കിയതെന്ന് സെബാസ്ററ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു.കോട്ടയത്ത് എൽ.ഡി.എഫിൻ്റെ വൻ കുതിപ്പാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ നിന്നും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പെണ്ണമ്മ ജോസഫിൻ്റെ ഡിവിഷൻ പ്രചാരണ പര്യടന പരിപാടി എലിക്കുളം തോണിപ്പാറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മല്ലികശേരി, കാരക്കുളം, മഞ്ചക്കുഴി, കുരുവികൂട്, പൈക ആശുപത്രി പടി എന്നിവിടങ്ങളിൽ പര്യടനം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജിമ്മിച്ചൻ ഈറ്റത്തോട്ട്, ടോമി കപ്പലുമാക്കൽ, കെ.സി.സോണി ,സാജൻ തൊടുക, ജോസ് കുന്നപ്പിള്ളി, എൻ.ആർ. ബാബു, എന്നിവർ പ്രസംഗിച്ചു.

സ്ഥാനാർത്ഥികളായ ജാൻസി ബേബി, ജിമ്മി ജോസ്, രാജീവ് ശ്രീധരൻ, വിൽസൺപതിപ്പിളി ,സി.മനോജ്, ഷേർളി അന്ത്യാകുളം ,റാണി ബിൻസ്, സുധാമണി കുറുമാക്കൽ, എം.എസ്.മനു എന്നിവരും പര്യടന പരിപാടികളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *