ഈരാറ്റുപേട്ട :125 വർഷം പഴക്കമുള്ള പൂഞ്ഞാർ ഗവൺമെന്റ് എൽ.പി സ്കൂളിന് സംസ്ഥാന സർക്കാർ അനുവദിച്ച 1.50 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ ബഹുനില മന്ദിരവും, 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വർണ്ണ കൂടാരം പദ്ധതിയും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷോൺ Read More…
ഈരാറ്റുപേട്ട : കഴിഞ്ഞ 40 വർഷമായി വാടക കെട്ടിടത്തിൽ പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന തീക്കോയി ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മുഖേന ഏഴരക്കോടി രൂപയും , അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയും ഉൾപ്പെടെ ആകെ എട്ടരക്കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 29ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഉന്നത വിദ്യാഭ്യാസ- സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. Read More…
ഈരാറ്റുപേട്ട: നഗരസഭയിൽ പതിനാറാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് എൽ.ഡി.എഫ്. സ്ഥാനാർത്തിയായി ഇൻഡ്യൻ നാഷണൽ ലീഗിലെ ഷൈലാ റഫീഖ് പത്രിക നൽകി. ഈരാറ്റുപേട്ട നഗരസഭാ വരണാധികാരിയുടെ മുമ്പിൽ ഇടതുപക്ഷ നേതാക്കളോടൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. എൽ.ഡി.എഫ്. നേതാക്കളായ കുര്യാക്കോസ് ജോസഫ്, ജിയാഷ് കരിം,റഫീഖ് പട്ടരുപറമ്പിൽ, നൗഫൽ ഖാൻ, സോജൻ ആലക്കുളം, പി.ആർ.ഫൈസൽ, കെ.ഐ.നൗഷാദ്, പി.പി.എം.നൗഷാദ്, കബീർ കിഴേടം, കെ.എൻ. ഹുസൈൻ, കെ.പി.സിയാദ്, സജീവ്,ഹസീബ് ജലാൽ, അബ്ദുൽ സലാം, സവാദ്, സക്കീർ താപി ഉൾപ്പടെ നിരവധി നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. Read More…