സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും. മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്‌കൂളുകളിലെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് നിർദേശം നൽകി.
കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. സ്‌കൂൾ തുറക്കുന്നതിന് മുൻപ് നിർദേശങ്ങൾ ഉറപ്പാക്കണണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാംപെയ്ൻ നടത്താനും വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം ഉറപ്പാക്കാനും നിർദേശം.
സ്‌കൂൾ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു, എം.ബി. രാജേഷ്, കെ. രാജൻ, പി. രാജീവ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.