Kottayam

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ( SPG ) അദ്ധ്യാപകർക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

കോട്ടയം : കുട്ടികളെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഇരകളാകുന്നതിൽ നിന്നും സംരക്ഷിക്കുക, ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ പോരാടാൻ സജ്ജരാക്കുക, നിയമലംഘനം തടയുക, ഓരോ കുട്ടിക്കും ചുറ്റും അദൃശ്യമായ സംരക്ഷണ ഭിത്തി കെട്ടിപ്പടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരളാ പോലീസ് ആവിഷ്കരിച്ച സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ( SPG ) അദ്ധ്യാപകർക്കായുള്ള പരിശീലന പരിപാടി കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. ഷാഹുൽ ഹമീദ് എ IPS അവർകൾ ഉദ്ഘാടനം നിർവഹിച്ചു.

വൈക്കം DYSP അധ്യക്ഷനായിരുന്ന ചടങ്ങിൽ അധ്യാപകർക്കായി കോട്ടയം ലീഗൽ സെൽ SI ശ്രീ. ഗോപകുമാർ എം എസ് , MVI ശ്രീ. റോഷൻ സാമുവൽ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ. ബെന്നി സെബാസ്റ്റ്യൻ എന്നിവർ ക്ലാസുകൾ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *