പൂഞ്ഞാർ: ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം ” കലയാട്ടം ” പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ തിങ്കളാഴ്ച ആരംഭിക്കും. ഉപജില്ല യിലെ 70 സ്കൂളുകളിൽ നിന്നായി 3500 ൽ അധികം പ്രതിഭകൾ മറ്റുരക്കുന്ന കലോത്സവം 19 ന് രാവിലെ 9 മണിക്ക് മാണി സി കാപ്പൻ ഉത്ഘാടനം ചെയ്യും.
സ്കൂൾ മാനേജർ പി ആർ അശോകവർമ്മരാജ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എ ഇ ഒ ഷംലബീവി സി എം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, ഈരാറ്റുപേട്ട മുനി. ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ, പി ആർ അനുപമ, രമാ മോഹൻ ബി അജിത്കുമാർ, മിനി സാവിയോ തുടങ്ങിയവർ പങ്കെടുക്കും. 11 വേദികളിൽ ആയി നടക്കുന്ന മത്സരങ്ങൾ 21 ന് സമാപിക്കും.
വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്, ജെസ്സി ഷാജൻ, രമാ മോഹൻ തുടങ്ങിയവർ പങ്കെടുക്കും.
കലോത്സവ മാനുവലിൽ പുതിയതായി ഉൾപ്പെടുത്തിയ ഗോത്ര കലകളായ മംഗലംകളി, പണിയ നൃത്തം, മലപുലയാട്ടം, ഇരുളനൃത്തം, പളിയനൃത്തം എന്നിവയിലും ഇത്തവണ മത്സരാർത്ഥികൾ പങ്കെടുക്കും. കാലോത്സവ പ്രോഗ്രാം നോട്ടീസ് ജനറൽ കൺവീനർ ആർ ജയശ്രീ ക്ക് കൈമാറി എ ഇ ഒ ഷംല ബീവി പ്രകാശനം ചെയ്തു.
പത്ര സമ്മേളനത്തിൽ എ ഇ ഒ ഷംല ബീവി, ജനറൽ കൺവീനർ ആർ ജയശ്രീ, ജോയിന്റ് കൺവീനർ എ ആർ അനുജാവർമ്മ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ. ധർമ്മ കീർത്തി, വിൻസെന്റ് മാത്യൂസ്, ജോസിറ്റ് ജോൺ, തുടങ്ങിയവർ പങ്കെടുത്തു.