ഈരാറ്റുപേട്ട : സംഘ് പരിവാർ പദ്ധതികൾക്ക് കോതികൾ കൂട്ട് നിൽക്കരുത്, ആരാധനാലയ നിയമം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി വെൽഫെയർ പാർട്ടി സായാഹ്ന ധർണ സംഘടിപ്പിച്ചു.
ജില്ല പ്രസിഡൻ്റ് കെ.കെ.എം സാദിഖ് യോഗം ഉദ്ഘാടനം ചെയ്തു.
ഭരണഘടനയെ തകർക്കാൻ ഭരണാധികാരികൾ തന്നെ ശ്രമിക്കുമ്പോൾ കോടതികൾ മൗനം അംവലംബിക്കരുതെന്നും രാജ്യത്തെ ജുഡിഷറികളിൽ നിന്നും എല്ലാ ജനവിഭാഗങ്ങൾക്കും നീതി ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മണ്ഡലം പ്രസിഡൻ്റ് ഫൈസൽ കെ.എച്ച് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഹസീബ് വെളിയത്ത് മുഖ്യപ്രഭാഷണം നടത്തി. യൂസഫ് ഹിബ വി.എം ഷഹീർ സാജിദ് കോന്നച്ചാടത്ത് എന്നിവർ സംസാരിച്ചു.