ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മിക്കുന്നു.
പതിനഞ്ച് ലക്ഷം രൂപയാണ് നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. നാളെ (ചൊവ്വാഴ്ച) രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ സിസ്റ്റർ ജെസ്സി മരിയ ഓലിക്കൽ അധ്യക്ഷതവഹിക്കും.