General

അരുവിത്തുറയിൽ വച്ച് നടക്കുന്ന സമുദായ ശക്തീകരണ സമ്മേളനത്തിൽ വെള്ളികുളം ഇടവകയിൽ നിന്നും നൂറു പേർ പങ്കെടുക്കും

വെള്ളികുളം: സീറോ മലബാർ സഭ സമുദായശക്തീകരണ വർഷമായി ആചരിക്കുന്നതിനോട നുബന്ധിച്ച് പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ മേഖലയിൽ വെച്ച് നടക്കുന്ന സമുദായ ശക്തീകരണ സമ്മേളനത്തിൽ വെള്ളികുളം ഇടവകയിൽ നിന്നും നൂറിൽപരം ആളുകൾ പങ്കെടുക്കും.

ഇടവകയിലെ പള്ളികമ്മിറ്റി അംഗങ്ങൾ,സൺഡേസ്കൂൾ, എ.കെ. സി. സി. മാതൃവേദി ,പിതൃവേദി , കുടുംബക്കൂട്ടായ്മ ഭാരവാഹികൾ, സ്വാശ്രയ സംഘാംഗങ്ങൾ തുടങ്ങിയ വിവിധ സംഘടനാ അംഗങ്ങൾ സമുദായ സമ്മേളനത്തിൽ പങ്കെടുക്കും.

ഇതോടനുബന്ധിച്ച് എട്ടാം തീയതി ഞായറാഴ്ച രാവിലെ എട്ടുമണിക്ക് വികാരി ഫാ.സ്കറിയ വേകത്താനം പതാക ഉയർത്തും. ബേബി കരോട്ടു പുള്ളോലിൽ,ജോജോ തുണ്ടത്തിൽ,ബിനോയി ഇലവുങ്കൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, അമൽ ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *