കോട്ടയം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ജൂബിലിയുടെ ഭാഗമായി നൂറ് പ്രകാശ വർഷങ്ങൾ എന്ന പ്രമേയത്തിൽ ജില്ലകളിൽ നടക്കുന്ന സംഗമത്തിന്റ ഭാഗമായി കോട്ടയം ജില്ലാ പണ്ഡിത ക്യാമ്പ് നാളെ (വ്യാഴാഴ്ച) തലയോലപ്പറമ്പ് ഖുറാ തങ്ങൾ നഗറിൽ നടക്കും.
കോട്ടയം ജില്ലയിലെ അഞ്ചു സോണുകളിൽ നിന്നായി 150 പണ്ഡിതന്മാർ പങ്കെടുക്കും. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ വിവിധ സെഷനുകളിൽ ആയി പഠന ക്ളാസുകൾക്ക് സമസ്ത കേന്ദ്ര മുശാവറ മെമ്പർമാരായ എ ത്വാഹാ മുസ്ലിയാർ കായംകുളം, ചെറുശോല അബ്ദുൽ ജലീൽ സഖാഫി എന്നിവർ നേതൃത്വം നൽകും.
മണകുന്നം ഉമ്മർ മുസ്ലിയാർ പതാക ഉയർത്തും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹ്മദ് സഖാഫിയുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി എന്തയാർ ഉദ്ഘാടനം നിർവഹിക്കും.
ജില്ലാ ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. അബ്ദുൽ ലത്തീഫ് മുസ്ലിയാർ ആപാഞ്ചിറ, വിഎച്ച് അബ്ദുൽ റഷീദ് മുസ്ലിയാർ( ചെയർമാൻ ജം ഇയ്യതുൽ മുഅല്ലിമീൻ സതേൺ കേരള ),അജ്നാസ് സഖാഫി (sjm),പിടി നാസർ ഹാജി (മുസ്ലിം ജമാഅത്ത്), ലബീബ് സഖാഫി (എസ് വൈ എസ്),അബ്ദുൽ ഹക്കീം ഹാദി (എസ് എം എ),യാസീൻ നുസരി (ssf),പി എസ് നൗഷാദ് ഹാജി തലയോലപറമ്പ്.എന്നിവർ സംസാരിക്കും.
ചടങ്ങിൽ മുണ്ടക്കയം ഏ കെ അബ്ദുറഹ്മാൻ മുസ്ലിയാരെ ആദരിക്കും. വൈകുന്നേരം മൂന്ന് മണി മുതൽ നടക്കുന്ന പ്രാസ്ഥാനിക സമ്മേളനത്തിൽ സമസ്തയുടെ കീഴ്ഘടകങ്ങളിൽ നിന്നുള്ള ക്യാബിനറ്റ് അംഗങ്ങൾ പങ്കെടുക്കും.