സക്ഷമ മീനച്ചിൽ താലൂക്ക് സമ്മേളനം NSS -680-ാംനമ്പർ കരയോഗം ഹാളിൽ നടന്നു. മീനച്ചിൽ താലൂക്ക് പ്രസിഡൻ്റ് അനുസുഭാഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സക്ഷമ കോട്ടയം ജില്ല ജനറൽ സെക്രട്ടറി സ്വപ്ന ശ്രീരാജ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വച്ച് നെറ്റ് എക്സാം പാസായ ആതിര മോൾക്ക് ആദരവ് നൽകി. മീനച്ചിൽ താലൂക്ക് സെക്രട്ടറി വിജയകുമാർ, ട്രഷറർ ഗീത – ഉണ്ണിമുകളേൽ തുടങ്ങിയവർ സംസാരിച്ചു.