Kottayam

ഇടതു സർക്കാർ വില വർദ്ധനവിന്റെ ഫാക്റി: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കേരളം ഭരിക്കുന്ന ഇടതു സർക്കാർ വിലക്കയറ്റം സൃഷ്ടിക്കുന്ന ഫാക്ടറിമാത്രമാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

അരി ഉൾപ്പടെയുള്ള നിത്യോപയോക സാധനങ്ങളുടെ വില ദിനംപ്രതി വർദ്ധിക്കുമ്പോളും വിപണിയിൽ ഇടപെടാതെ സർക്കാർ കൊള്ളക്ക് നേതൃത്വം നൽകുകയാണെന്നും സജി ആരോപിച്ചു.

റബറിന് 250 രൂപാ തറവില പ്രഖ്യാപിക്കും എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സംസ്ഥാന സർക്കാർ കർഷകരെ വഞ്ചിച്ച ശേഷം എന്തിനും ഏതിനും കേന്ദ്രസർക്കാരിനെ കുറ്റം പറഞ്ഞ് തടിതപ്പാൻ ശ്രമിക്കുകയാണെന്നും, വയനാട് ദുരന്തബാധിതർക്ക് മുന്നിൽ കേന്ദ്ര സർക്കാരിനെ കുറ്റം പറഞ്ഞ് പുറം തിരിഞ്ഞ് നിന്നതിന്റെ തിരിച്ചടിയാണ് സുപ്രീം കോടതിയിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നതെന്നും അദ്ധേഹം പറഞ്ഞു.

തമിഴ്നാടുപോലുള്ള സർക്കാരുകൾ കർഷകർക്ക് സൗജന്യ വൈദ്യുതിയും, വനിതകൾക്കും വിദ്യാർത്ഥികൾക്കും സൗജന്യ ബസ് യാത്രയും നൽകുമ്പോൾ കേരളം കർഷകരെയും, വനിതകളെയും, വിദ്യാർത്ഥികളെയും ബലാൽക്കാരം ചെയ്യുക ആണെന്നും സജി ആരോപിച്ചു.

വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ കോട്ടയം വൈദ്യുതി ഭവന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് കോട്ടയം ജില്ലാ പ്രസിഡൻറ് ഗണേഷ് ഏറ്റുമാനൂർ അദ്യക്ഷത വഹിച്ചു.

പാർട്ടി വൈസ് ചെയർമാൻ ബാലു ജി വെള്ളിക്കര, സംസ്ഥാന ഭാരവാഹികളായ , അഡ്വ: സെബാസ്റ്റ്യൻ മണിമല, മോഹൻ ദാസ് അബ ലാറ്റിൽ , ലൗജിൻ മാളികക്കൻ, സുമേഷ് നായർ ,രാജെഷ് ഉമ്മൻ കോശി, അഡ്വ.ഷൈജു കോശി, ജോജോ പനക്കൽ , ബിജു മാധവൻ,

സന്തോഷ് മൂക്കിലിക്കാട്ട്, ജി. ജഗദീഷ് , സാബു കല്ലാച്ചേരിൽ ,കെ.എം. കുര്യൻ കണ്ണംകുളം, സന്തോഷ് വള്ളോം കുഴിയിൽ, ബെന്നിനൈ നാൻ ,ജോർജ് സി.ജെ, രജിതാ ബി, ഷാജി താഴത്തുകുന്നേൽ, കെ.രാഘവൻ ,രമേശ് വി.ജി, രാജെഷ് തലമട ,കാഗ് മണി, ബിജാ നെടിയാറിൽ , ശിലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.

ടൂബ് ലൈറ്റുമായി പ്രകടനമായി എത്തിയ പ്രവർത്തകർ കെ.എസ്.ഇ .ബി പരിസരത്ത് പ്രതികാത്മകമായി തല്ലിപ്പൊടിച്ച് പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *