കോട്ടയം: സിസ്റ്റേഴ്സിനെ ജയിൽ മോചിതരാക്കിയതിനെ സ്വാഗതം ചെയ്യുന്നു എന്നും കള്ളക്കേസ് പിൻവലിച്ച് മാപ്പ് പറയാൻ ചത്തീസ്ഗഢ് BJP സർക്കാർ തയാറാകണമെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ഇന്ത്യൻ ഭരണഘടന നൽകിയിരിക്കുന്ന അവകാശമനുസരിച്ച് ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും വിശ്വാസം അനുസരിച്ച് ജീവിക്കുവാനുമുള്ള പൗരന്റെ മൗലികാവകാശത്തിനെ ചോദ്യം ചെയ്യുന്ന വർഗ്ഗീയ വാദികളെ ജയിലിൽ അടക്കാൻ കേന്ദ്ര സർക്കാർ തയാറാകണം എന്നും സജി ആവശ്യപ്പെട്ടു.
നാനാ ജാതി മതസ്ഥാർ സാഹോദര്യത്തോടെ ജീവിക്കുന്ന ഭാരതമാണ് നമുക്ക് വേണ്ടതെന്നും സജി അഭിപ്രായപ്പെട്ടു.
വീഡിയോ ലിങ്ക്: https://www.facebook.com/share/v/16moqHxheo/