ഈരാറ്റുപേട്ട: കർഷകനാണ് നാടിന്റെ നട്ടെല്ലെന്ന് ഇനിയെങ്കിലും ഭരണ കർത്താക്കൾ തിരിച്ചറിയണമെന്നും, കർഷകനെ പിൻതുണച്ചില്ലെങ്കിൽ നാട് നശിക്കുമെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്നാട്ടിലെയും , കർണ്ണാടകയിലെയും കർഷകർക്ക് സർക്കാരുകൾ നൽകുന്ന പരിഗണന കേരളം കണ്ട് പഠിക്കേണ്ടതാണെന്നും അദ്ധേഹം പറഞ്ഞു. കർഷകന് കൃഷി ചെയ്യാൻ പിൻതുണ നൽകിയാൽ കാർഷിക മേഘലയിൽ സമൃദ്ധി ഉണ്ടാകുമെന്നും സജി പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക മേഖലയിൽ മികവ് തെളിയിച്ച ഈരാറ്റുപേട്ട മുൻ മുനിസിപ്പൽ ചെയർമാൻ റ്റി.എം. റഷിദിനെ കൃഷിയിടത്തിൽ എത്തി മെമന്റോ നൽകി ആദരിച്ച് സംസാരിക്കുക ആയിരുന്നു അദ്ധേഹം. തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ ചീഫ് കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.
നേതാക്കളായ പ്രഫ: ബാലു ജി വെള്ളിക്കര , കൊച്ചു മുഹമ്മദ് വല്ലത്ത്, നോബി ജോസ് , നിയാസ് കെ.പി , നൗഷാദ് കീഴേടത്ത്, ജോർജ് സി.ജെ, നാസ്സർ, സക്കീർ ചെമ്മരപള്ളി, വി.കെ. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.