General

കർക്കിടക മാസപൂജകൾക്കായി ശബരിമല നട തുറന്നു

കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഉപദേവതാ നടകളിൽ ദീപം തെളിയിച്ച് ആഴിയിൽ അ​ഗ്നി പകർന്നതിന് ശേഷമാണ് ഭക്തരെ ദർശനത്തിന് അനുവദിക്കുന്നത്.

കർക്കിടകം ഒന്നായ ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് നട തുറന്നു. 20-ന് രാത്രി 10 മണിക്കാണ് നട അടയ്‌ക്കുന്നത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത തീർത്ഥാടകർക്ക് ദർശനം നടത്താം.ശബരിമല കർക്കിടകമാസ പൂജയോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് മുതൽ 20 വരെ തീർത്ഥാടകർക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. വിവിധ ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവീസുകളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *