Blog Erattupetta

ഫലസ്തീൻ ജനതയുടെ കണ്ണുനീർ ലോകരാജ്യങ്ങൾ മൗനം വെടിയണം എസ് ജെഎം

ഈരാറ്റുപേട്ട: ഫലസ്തീൻ ജനതയയെ ഉന്മൂലനം ചെയ്യാൻ ലോകത്തിന്റെ എല്ലാ നിയമങ്ങളുംകാറ്റിൽ പറത്തി പിഞ്ചുകുട്ടികൾ ഉൾപ്പെടെ കൊന്നൊടുക്കപ്പെടുമ്പോൾ ഇസ്രയേലിനെതിരെ ലോക രാജ്യങ്ങളുടെ മൗനം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും മൗനം വെടിഞ്ഞ് ഇതിനെതിരെ പ്രതികരിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്നും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എസ് ജെ എം ആവശ്യപ്പെട്ടു.

അറബ് രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചിരുന്നുവെങ്കിലും അമേരിക്കയുടെ തിട്ടൂരത്തിന് മുന്നിൽ ചായ കുടിച്ചു പിരിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത് പൊറുക്കപ്പെടാത്ത അപരാധമാണ് അറബ് രാജ്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്.

ഫലസ്തീൻ ജനത ഒരുനാൾ വിജയിക്കും. അവരുടെ വിശ്വാസത്തെ പിടിച്ചു കെട്ടാൻ ലോകത്ത് ഒരു രാജ്യങ്ങൾക്കും കഴിയില്ല എന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കലും പ്രാർത്ഥിക്കലും ഓരോ ജനതയുടെയും കർത്തവ്യമാണെന്നും വിശ്വാസി സമൂഹം അതിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തിരുവസന്തം 1500 എന്ന പ്രമേയത്തിൽ ഇസ്ലാമിക് എഡ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ യുടെ കീഴിലുള്ള മദ്രസകളിൽ കഴിഞ്ഞ ഒരു മാസമായി നടന്നുവന്ന മീലാദ് ആഘോഷങ്ങൾക്കും നാട്ട് മൗലിദിനും സമാപനം കുറിച്ച് ഈരാറ്റുപേട്ട സുന്നി ജുമാ മസ്ജിദിൽ നടന്ന മീലാദ് ജൽസയിലും പ്രാർത്ഥന സമ്മേളനത്തിലുമാണ് എസ് ജെ എം ഈകാര്യങ്ങൾ അറിയിച്ചത്.

ഭാരതത്തിന്റെ ഐക്യം തകർക്കുന്നതിന് വേണ്ടി കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ കോടതി ഇടപെട്ട് പ്രധാന കാര്യങ്ങൾ സ്റ്റേ ചെയ്തതിൽ പരമോന്നത നീതിപീഠത്തെ പ്രശംസിക്കുന്നതായും ഈ ബില്ല് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഈ യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് വിഎച്ച് അബ്ദുൽ റഷീദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഈരാററുപേട്ട കടുവാമുഴി മസ്ജിദ് ചീഫ് ഇമാം ഇബ്രാഹീം കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു.

ഐ സി എഫ് ഒമാൻ സ്റ്റേറ്റ് ഉപാധ്യക്ഷൻ നാസറുദ്ദീൻ സഖാഫി കോട്ടയം മുഖ്യപ്രഭാഷണം നടത്തി. സമസ്ത സെക്രട്ടറി പി എം അനസ്മദനി, എസ് ജെ എം ജില്ലാ സെക്രട്ടറി അജ്നാസ് സഖാഫി, അർഷദ് ബദരി, നിസാർ മൗലവി, ഹാശിം മന്നാനി, അഷറഫ് മൗലവി, അബ്ദുറഹ്മാൻ സഖാഫി, സഅദ് അൽ ഖാസിമി, സുലൈമാൻ സഅദി, എന്നിവർ സംസാരിച്ചു. യോഗത്തിൽ 2025ലെ കർഷക അവാർഡ് കരസ്ഥമാക്കിയ ഡി കെ എൽ എം മേഖല പ്രസിഡൻ്റ് നൗഫൽ ബാഖവി തലനാടിനെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *