മലയോരകാര്‍ഷികമേഖലകളില്‍ കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്ന ജാഥ സ്വന്തം മുഖം രക്ഷിക്കാന്‍നടത്തുന്ന അപഹാസ്യമായ തത്രപ്പാടുകളാണെന്ന് ബിജെ. പി കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ട് പ്രസിഡണ്ട് റോയിചാക്കോ ആരോപിച്ചു.
തന്‍റെ ആരോപണത്തിന് ഉപോദ്ബലകമായി 1972 വൈല്‍ഡ് ലൈഫ് ആക്ടും അതിന്‍റെ 2023 ഭേദഗതിയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തെ മലയോരമേഖലകളില്‍ വനവുമായി അതിര്‍ത്തി പങ്കിടുന്ന 213 പഞ്ചായത്തുകളില്‍ കര്‍ഷകന്‍റെ വിളകള്‍ക്കും അവന്‍റെ ജീവനും സുരക്ഷ നല്‍കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ സ്വന്തം കഴിവ്കേട് മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പഴിചാരുകയാണ്.
വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്നും മനുഷ്യനും അവന്‍റെ കൃഷിയിടങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്നനുശാസിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ 1972 വൈല്‍ഡ് ലൈഫ് ആക്ടും (വന്യജീവിസംറക്ഷണനിയമം), അതിന്‍റെ 2023 ഭേദഗതിയിലും കൃത്യമായ നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്.
ഈ വന്യജീവിസംരക്ഷണനിയമത്തെ ഗുണകരവും ഫലപ്രദവുമായി നടപ്പില്‍ വരുത്താന്‍ കഴിയാത്ത ഒരു നിര്‍ജ്ജീവ സര്‍ക്കാരിന്‍റെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്സ് മാണിഗ്രൂപ്പ് വെറും പ്രഹസനമായ ഇത്തരം ജാഥകള്‍ നടത്തുന്നത് കര്‍ഷകരും പൊതുസമൂഹവും തിരിച്ചറിയുകയും അവര്‍ ഇത്തരം സമരാഭാസങ്ങളെ
ചവറ്റുകുട്ടയിലേക്കെറിയുകയും ചെയ്യുമെന്ന് റോയിചാക്കോ പറഞ്ഞു.

റബ്ബര്‍കര്‍ഷകരെ വഞ്ചിച്ചതിന്‍റെ പാപഭാരം ചുമക്കുന്ന പാര്‍ട്ടി കൂടിയാണ് കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പ് , 2021ലെ നിമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ റബ്ബറിന് 250 രൂപ നല്‍കുെമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള കുടില ശ്രമംകൂടിയാണ് ഇത്തരം തട്ടിക്കൂട്ട് ജാഥകള്‍ എന്നും ബിജെ. പി കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ട് പ്രസിഡണ്ട് റോയി ചാക്കോ കൂട്ടിച്ചേര്‍ത്തു
ഇടതുസര്‍ക്കാരിന്‍റെ ഭരണപങ്കാളിത്തം ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ അനുഭവിച്ച്
അഞ്ച് വര്‍ഷക്കാലം ഇരുന്നിട്ടും കര്‍ഷകനുവേണ്ടിഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാത്ത കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പ് മുന്നണി വിടുകയാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ കൃഷിസംരക്ഷണത്തിനും വന്യജീവി ആക്രമണങ്ങളില്‍ നിന്നും രക്ഷനേടുന്നതിനുമായി തോക്ക് ലൈസന്‍സിനുള്ള നൂറുകണക്കിന് അപേക്ഷകള്‍ ഇന്നും വിവിധ കലക്ട്രേറ്റുകളില്‍ തീരുമാനമാകാതെ പൊടിപിടിച്ചു കിടക്കുകയാണന്നും റോയിചാക്കോ ആരോപിച്ചു.