പാലാ: കുറവിലങ്ങാട് സെൻ്റ് മേരിസ് ഹൈസ്കൂളിൽ വച്ച് നടക്കുന്ന കോട്ടയം റവന്യൂ ജില്ല ശാസ്ത്രമേളയിൽ ഗണിതശാസ്ത്രം ടീച്ചിങ് എയ്ഡ് മത്സരത്തിൽ എ ഗ്രേഡോടെ സംസ്ഥാനതലത്തിലേക്ക് അർഹത നേടി വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകർ.
യുപി വിഭാഗം ഗണിതശാസ്ത്രം ടീച്ചിങ് എയ്ഡ് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ജോസഫ് കെ വി കുളത്തിനാൽ, ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡ് മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ മനു കെ ജോസ് കൂനാനിക്കൽ എന്നീ അധ്യാപകരാണ് പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിക്കുന്നതിന് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിൽ നിന്നും യോഗ്യത നേടിയിരിക്കുന്നത്.
ജോസഫ് കെ വി കഴിഞ്ഞ മൂന്നു വർഷങ്ങളിലായി സംസ്ഥാനതലത്തിൽ ഗണിതശാസ്ത്രം ടീച്ചിങ് എയ്ഡിൽ സമ്മാനാർഹനാണ്. മനു കെ ജോസ് 2016 മുതലുള്ള വർഷങ്ങളിൽ സംസ്ഥാനതലത്തിൽ ഗണിതശാസ്ത്രം ടീച്ചിങ് എയ്ഡിൽ എ ഗ്രേഡ് ജേതാവാണ്.





