സാധാരണക്കാരായ ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് റെസിഡന്റ്സ് അപെക്സ് കൌൺസിൽ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് ഹാഷിം പറക്കാടൻ ജനറൽ സെക്രട്ടറി ജോബ് അഞ്ചേരിൽ എന്നിവർ ആവശ്യപ്പെട്ടു.
വൈദുതി നിരക്ക് വർധന വിഷയം റെഗുലേറ്ററി കമ്മീഷൻ മുൻപാകെ വിശദമായി അവതരിപ്പിച്ചിരുന്നതാണ്. വൈദുതി നിരക്ക് വർധന മൂലം പൂർണമായും ജീവിത ചിലവുകൾ കൂടുന്ന സാഹചര്യം നിലവിൽ വരും. എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.