General

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ദേശീയ വായന ദിനവും വായന വാരവും ഉദ്ഘാനം ചെയ്തു

വെള്ളികുളം : ദേശീയ വായന ദിനത്തോടനുബന്ധിച്ച് വായനദിനവും വായന വാരവും ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോജൻ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം വായനാദിനാചരണം ഉദ്ഘാടനം ചെയ്തു.

വായനാദിനത്തിന്റെ സന്ദേശം നൽകികൊണ്ട് വായനയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി കുഞ്ഞുണ്ണി മാഷിൻ്റെ കവിതാ ശകലത്തിലൂടെ വിദ്യാർഥികളെ ബോധ്യപ്പെടുത്തി. വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ നടത്തി. ജോമോൻ ആൻ്റണി കടപ്ലാക്കൽ വായനാദിന പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.

വിദ്യാർത്ഥി പ്രതിനിധിയായ ബിന്നു ബിൻസ് മുളങ്ങാശ്ശേരിൽ വായനാദിന സന്ദേശം നൽകി. . ബിഭൂതി ഭൂഷൺ ബന്ദോപാധ്യായുടെ “നിലാ പർവ്വതം” എന്ന പുസ്തകത്തെ ജിയാ. ജി. എലിസബത്ത് താന്നിക്കൽ പുസ്തക നിരൂപണം നടത്തി. സ്കൂളിൽ ഒരാഴ്ച വായനാദിനാചരണം സംഘടിപ്പിക്കും.

ഇതോടനുബന്ധിച്ച് ക്വിസ് മത്സരം , ഭാഷാ പദ്ധതി, വായനാ മത്സരം ,പുസ്തകനിരൂപണം, മഹത്ഗ്രന്ഥ പാരായണം എന്നിവ നടത്തും.മാർട്ടിൻ പി. ജോസ് പ്ലാത്തോട്ടം,സിനി ജിജി വളയത്തിൽ, ലിൻസി ജോയി നീറനാനിയിൽ, ജിൻസി തോമസ് പഴേപറമ്പിൽ,സിസ്റ്റർ ഷാൽബി മുകളേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *