രാമപുരം: രാമപുരം ടെംപിൾ ടൌൺ ലയൺസ് ക്ലബ് അതിന്റെ സർവീസ് പ്രോജക്ടുകളുടെ ഭാഗമായി കൊണ്ടാട് ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് കൊണ്ടാട് യോഗ ക്ലബ്ബിൻറെ സഹകരണത്തോടെ അന്തർദേശീയ യോഗ ദിനത്തിൽ യോഗ അവബോധവും പരിശീലനവും നൽകി. അതുവഴി യോഗയുടെ ആദ്യപാഠങ്ങൾ സമൂഹത്തിന് പകർന്നു നൽകുകയും ചെയ്തു.
അതോടൊപ്പം തന്നെ യോഗ പരിശീലനത്തിലൂടെ ജീവിതശൈലി രോഗങ്ങളിൽ നിന്നും എത്രമാത്രം ആരോഗ്യകരമായ രീതിയിലുള്ള ജീവിതാന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും എന്ന ഒരു സന്ദേശം സമൂഹത്തിന് പകർന്നു നൽകുകയും ഉണ്ടായി.
ഇതിന്റെ ഉദ്‌ഘാടനം ക്ലബ് പ്രസിഡൻറ് ലയൺ മനോജ് കുമാർ കെ യും സെക്രട്ടറി ലയൺ കേണൽ കെ എൻ വി ആചാരിയും ചേർന്ന് നിർവഹിച്ചു. കൊണ്ടാട് യോഗ ക്ലബ് യോഗാചാര്യ ശ്രീ സുശീല സുരേന്ദ്രൻ യോഗ പരിശീലനത്തിന് നേതൃത്വം നൽകി.
ചടങ്ങിൽ രാമപുരം ഗ്രാമപഞ്ചായത്ത് കൊണ്ടാട് വാർഡ് മെമ്പർ ശ്രീ കെ എൻ അമ്മിണി ആശംസകൾ അർപ്പിച്ചു. കൊണ്ടാട് വനിതാ സമാജം പ്രസിഡണ്ട് ശ്രീ രാജി പ്രദീപും മറ്റ് അംഗങ്ങളും, കൊണ്ടാട് യോഗ ക്ലബ് അംഗങ്ങളും, രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് മാർക്കറ്റിംഗ് കമ്മിറ്റി ചെയർമാൻ ലയൺ മനോജ് കുമാർ മുരളീധരൻ, സർവീസ് കമ്മിറ്റി ചെയർമാൻ ലയൺ രമേശ് ആർ നായർ, ലയൺ എം പി കൃഷ്ണൻ നായർ, ലയൺ രാജാ മോഹൻ, ലയൺ വിജയകുമാർ പോന്തത്തിൽ, ലയൺ സജേഷ് കുമാർ, ലയൺ അനൂപ് ലാൽ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.