Ramapuram

സാബു മാത്യു പടിയിറങ്ങുന്നു ചാരിതാർത്ഥ്യത്തോടെ

രാമപുരം : സുത്യർഹമായ സേവനത്തിന് ശേഷം രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഹയർ സെക്കന്റി സ്കൂൾ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും സാബു മാത്യു വിരമ്മിക്കുന്നു. 1997ൽ അധ്യാപക ജോലിയിൽ പ്രവേശിച്ച സാബു മാത്യൂ കുട്ടിക്കൽ സെന്റ് ജോർജ് ,ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഹെഡ് മാസ്റ്റർ ആയി സേവനം ചെയ്തതിന് ശേഷമാണ് രാമപുരം ഹയർ സെക്കന്റി സ്കൂളിൽ പ്രിൻസിപ്പിലായി നിയമതനായത്.

പിന്നിട്ട വഴിത്താരകളിൽ നിരവധി അംഗീകാരങ്ങളാണ് സാബു മാത്യുവിനെ തേടി എത്തിയത്. കെ.സി.ബി സി 2024ലെ മികച്ച ഹെഡ് മാസ്റ്റർക്കുള്ള പുരസ്കാരം, 2014 ൽ പാലാ രൂപതയിലെ മികച്ച അധ്യാപകനുള്ള പുരസ്കാരം എന്നിവ സാറിന് ലഭിച്ചു.

കഴിഞ്ഞ 20 വർഷകാലം പാലാ കോർപ്പറേറ്റ് എജ്യൂക്കേഷൻ എജൻസി നടപ്പാക്കുന്ന പ്രീമയർടെയിനിംങ്ങ് പോഗ്രാമിന്റെ ചെയർമാനാ, രാമപുരം സ്ബ്ജില്ലാ പ്രിൻസിപ്പൽ ഫോറം സെക്രട്ടറി, ഈരാറ്റുപേട്ട റ്റിച്ചേഴ്സ് സൊസെറ്റി പ്രസിഡന്റ് എന്നീ നിലകളിലും സുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ സാബു മാത്യുവിന് കഴിഞ്ഞു.

പാലാ രൂപത പാസ്റ്റൽ കൗൺസലർ സൺഡേ സ്കൂൾ അധ്യാപകൻ, കെ സി.എസൽ സ്കൗട്ട് ആന്റ് ഗൈഡ്, പിതൃവേദി, ദീപിക ഫ്രണ്ടസ് ക്ലബ് എന്നി സംഘടനകളിലും സജീവ സാനിധ്യമായി സാറ് പ്രവർത്തിക്കുന്നു. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്നപ്പോൾ അദ്ദേഹം നടപ്പാക്കിയ എന്റെ വീടിന് എന്റെ കൈതാങ്ങ് എന്ന പദ്ധതിയും എറേ ശ്രദ്ധ നേടി.

Leave a Reply

Your email address will not be published. Required fields are marked *