Pala

കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ് കുര്യൻ രാമപുരം എസ്. എച്ച്. എൽ. പി സ്കൂളിലെ കൃഷിയിടം സന്ദർശിച്ചു

പാലാ കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ, സ്കൂൾ മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌. ശ്രീമതി. ലിസമ്മ മത്തച്ചൻ ,PSW Director റവ. ഫാ. തോമസ് കിഴക്കേൽ,മദർ സുപീരിയർ സി.അനിജാ CMC, ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യൂസ്, പി ടി എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ, ഡോണാ ജോളി ജേക്കബ് MPTA പ്രസിഡൻ്റ്, ഹരിഷ് R കൃഷ്ണ,PTA എക്സിക്യുട്ടീവ് അംഗങ്ങൾ, കുട്ടികൾ ,മാതാപിതാക്കൾ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.

കൃഷി ക്ലബ്ബിലെ വിദ്യാർത്ഥികളും, കൃഷിയ്ക്ക് നേതൃത്വം നൽകുന്ന മാതാപിതാക്കളായ ഡെൻസിൽ അമ്പാട്ട്, ബിനീഷ് ചാലിൽ, അധ്യാപക പ്രതിനിധി ജിബിൻ ജിജി എന്നിവർ കൃഷിത്തോട്ടത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ചു നൽകി.

വിഷരഹിത പച്ചക്കറികളുടെയും ഔഷധസസ്യങ്ങളുടെയും, മീൻ കുളത്തിൻ്റെയും കൃഷി നേരിൽ കണ്ടറിഞ്ഞ മന്ത്രി, കുട്ടികളുടെയും അധ്യാപകരുടെയും , മാതാപിതാക്കളുടെയും പ്രയത്നങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു.

​പാഠ്യപദ്ധതിയിൽ കൃഷിയുടെ പ്രാധാന്യം ​വിദ്യാഭ്യാസത്തോടൊപ്പം കൃഷിപാഠങ്ങളും ഉൾപ്പെടുത്തിയതിനെ മന്ത്രി അഭിനന്ദിച്ചു. “ഇന്നത്തെ കുട്ടികൾക്ക് കൃഷിയെക്കുറിച്ച് അറിവുണ്ടാകേണ്ടത് അത്യാവശ്യമാണ് അദ്ദേഹം പറഞ്ഞു.

കാർഷിക സംസ്‌കാരം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം സംരംഭങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സന്ദർശന ശേഷം മന്ത്രി കുട്ടികളുമായി സംവദിച്ചു. കൃഷിയിൽ അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും വിളവെടുപ്പ് രീതികളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.പടവലത്തിൻ്റെ വിളവെടുപ്പ് നടത്തി സ്‌കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായവും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉറപ്പുനൽകുമെന്നും അദ്ദേഹം അറിയിച്ചു.

പാലാ കോർപ്പറേറ്റ് എഡ്യുക്കേഷനൽ എജൻസി സെക്രട്ടറി റവ ഫാ. ജോർജ് പൂല്ലുകാലായിൽ,pala psws ഡയറക്ടർ റവ. ഫാ. തോമസ് കിഴക്കേൽ, എന്നിവർ കുട്ടികളെയും മാതാപിതാക്കളെയും അനുമോദിച്ചു.

സ്കൂൾ മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം കേന്ദ്ര മന്ത്രിക്ക് ഉപഹാരവും. സ്കൂളിൽ വളപ്പിലെ പച്ചക്കറികളും മന്ത്രിക്ക് സമ്മാനിച്ചു.ബി ജെ പി ജില്ലാ പ്രസിഡൻ്റ് ശ്രീ. ലിജിൻ ലാൽ, അഡ്വ. നാരായൺ നമ്പുതിരി മറ്റ് രാഷ്ട്രീയ നേതാക്കളും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *