Ramapuram

രാമപുരത്ത് നാലമ്പല ദർശനത്തിന് തുടക്കം: വരവേൽപ്പുമായി ജോസ് കെ മാണി എംപി

രാമപുരം: കർക്കിടകം ഒന്നിന് രാമപുരം നാലമ്പല തീർഥാടനത്തിന് തുടക്കമായി. രാവിലെ വിവിധ ജില്ലകളിൽനിന്ന് രാമപുരത്തെത്തിയ തീർത്ഥാടകർക്ക് ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി.

വിവിധ ജില്ലകളിൽ നിന്നെത്തിയ കെഎസ്ആർടിസി ഡ്രൈവർമാരെ മാലയിട്ട് അദ്ദേഹം സ്വീകരിച്ചു. രാമപുരത്തെ നാലമ്പലങ്ങളെ ഹൃദയത്തോട് ചേർത്തുവെച്ച തന്റെ പിതാവ് കെ.എം മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു രാമപുരം നാലമ്പല സർക്യൂട്ട് എന്ന് ജോസ് കെ മാണി പറഞ്ഞു.

രാമപുരത്ത് കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ഭരതസ്വാമി ക്ഷേത്രത്തിന് പുതിയ ഹൈമാക്സ് ലൈറ്റും അനുവദിച്ചു. രാമപുരത്ത് 65 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് കെഎം മാണിയുടെ ഭരണകാലത്ത് നേതൃത്വം നൽകിയതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

രാമപുരത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തിലും കൂടപ്പിലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീ ഭരത സ്വാമി ശ്രീ ശഖന സ്വാമി ക്ഷേത്രത്തിലും മേതിരി ക്ഷേത്രത്തിലും രാവിലെ മുതൽ തന്നെ തീർഥാടക തിരക്ക് അനുഭവപ്പെട്ടിരുന്നു. രാമപുരത്തെ നാലമ്പലങ്ങളിൽ തീർഥാടകർ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *