Ramapuram

രാമപുരം കോളേജ് വിദ്യാർത്ഥികൾക്ക് വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം

രാമപുരത്ത് വാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ കരസ്ഥമാക്കി.

വച്ചിപ്പാട്ട് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മൂന്നാം വർഷ ബി കോം വിദ്യാത്ഥികളായ കാർത്തിക പി. ആർ., പൂർണ്ണിമ ടി.കെ. അശ്വിൻ ഷിജി, അശ്വതി കൃഷ്ണൻ, വിഷ്ണു വിനോദ് (ഒന്നാം വർഷ ബി കോം), മെറിൻ ജോസ് (ഒന്നാം വർഷ ബി.സി എ), ഗീതു വി. (ഒന്നാം വർഷ എം എസ് സി ബയോടെക്നോളജി) എന്നിവരെ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ , വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് , കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ റ്റി ജെ തുടങ്ങിയവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *