Ramapuram

+2 എല്ലാ വിഷയക്കാർക്കും BSc Electronics with Computer Technology പഠിക്കാം

രാമപുരം: അതിനൂതന സാങ്കേതിക മേഖലകളിൽ തൊഴിൽ അവസരം ഒരുക്കുന്ന BSc Electronics with Computer Technology കോഴ്‌സിലേക്ക് രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ ഇപ്പോൾ അഡ്മിഷൻ എടുക്കാവുന്നതാണ്. ആധുനിക തൊഴിൽ മേഖലകളിലേക്കുള്ള കവാടം തുറന്നു തരുന്ന പാഠ്യപദ്ധതി ഈ കോഴ്സിൻറെ പ്രേത്യേകത ആണ്.

പുതുപുത്തൻ സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് , ഡാറ്റ അനലിറ്റിക്സ് ,റോബോട്ടിക്‌സ് , ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നോളജി , മൊബൈൽ ആപ് ഡെവലെപ്മെൻറ്, ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്, മെക്കാട്രോണിക്‌സ്, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ, 3D പ്രിൻറിംഗ് ആൻഡ് മോഡലിംഗ്, പിസിബി ഡിസൈൻ ആൻഡ് ഡെവലെപ്മെൻറ്, കമ്പ്യൂട്ടർ അസ്സെംബ്ളിങ് ആൻഡ് ട്രബിൾ ഷൂട്ടിംഗ്, കമ്പ്യൂട്ടർ നെറ്റ് വർക്സ്, സൈബർ സെക്യൂരിറ്റി, കമ്പ്യൂട്ടർ ഫോറൻസിക് , മെഡിക്കൽ ഇലക്ട്രോണിക്സ് തുടങ്ങിയവ ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ പ്രോഗ്രാമിൽ ചേരുന്നത് വഴി വ്യത്യസ്തമായ തൊഴിൽ മേഖലകളിൽ ജോലി സാധ്യത ഉറപ്പ് വരുത്തുന്നു . ഇന്റേൺഷിപ് , ഇൻഡസ്ട്രിയൽ വിസിറ്റ് , പ്രോജെക്ട് എന്നിവ വഴി കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ക്യാമ്പസ് പ്ലേസ്‌മെൻറ് ഉറപ്പാക്കുന്നു.

പ്ലസ് ടു അല്ലെങ്കിൽ വൊക്കേഷനൽ ഹയർ സെക്കണ്ടറി (ഏതു സ്ട്രീമിലും) +2 പാസ്സ് ആയ വിദ്യാർത്ഥികൾക്ക് ഈ കോഴ്സിൽ ചേർന്ന് പഠിക്കാവുന്നതാണ്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള ഈ പ്രോഗ്രാമിൽ മൂന്നു വർഷ ഡിഗ്രി രണ്ടര വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉള്ള അവസരം ഉണ്ട്. നാല് വർഷ ഓണേഴ്‌സ് ഡിഗ്രി & റിസേർച് പൂർത്തിയാക്കിയാൽ നേരിട്ട് റിസേർച് പ്രോഗ്രാമിലേക്കു പ്രവേശിക്കാവുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *