General

കൈകൾ ബന്ധിച്ച് 7കിലോമീറ്റർ നീന്തിക്കയറി നാലാംക്ലാസ്സ്‌ വിദ്യാർഥിനി വേൾഡ് റെക്കോർഡിലേക്ക്

കോതമംഗലം വരപ്പെട്ടി മലമുകളിൽ അജിംസിന്റെയും ഫാത്തിമ അജിംസിന്റെയും മകളും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുമായ റെയ്‌സ അജിംസ് ആണ് വൈക്കം വേമ്പനാട്ടുകായാൽ 7കിലോമീറ്റർ ദൂരം ഇരു കൈകൾ ബന്ധിച്ച് ഒരുമണിക്കൂർ നാൽപതു മിനിറ്റ് കൊണ്ട് നീന്തിക്കയറിയത്.

ഡിസംബർ 24ന് രാവിലെ 8.17ന് ചേന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ടി എസ് സുധീഷ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട്‌ വി ആർ ഹരിക്കുട്ടൻ, തിരുന്നെല്ലൂർ സർവിസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട്‌ ഡി വി വിമൽദേവ് എന്നവർ ചേർന്ന് നീന്തൽ ഫ്ലാഗോഫ് ചെയ്തു.

തുടർന്ന് വൈക്കം ബീച്ചിൽ 9.57ന് നീന്തിക്കയറിയ റെയ്‌സയെ വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എസ് ബിജുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.വൈക്കം ബീച്ചിൽ ചേർന്ന അനുമോദനയോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ വൈക്കം നഗരസഭ ചേർപേഴ്സൺ പ്രീത രാജേഷ് ഉൽഘാടനം ചെയ്തു.

വൈക്കം തഹസീൽദാർ എ.എൻ ഗോപകുമാർ, വൈക്കം എസ് ടി ഒ റ്റി പ്രദാപ്കുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ കെ അനിൽകുമാർ,ഡോക്ടർ പ്രേംലാൽ, അൻസൽ എ പി, ഷാജികുമാർ റ്റി എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിൽ പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു നന്ദി രേഖപ്പെടുത്തി.

തുടർന്ന് 21റെക്കോഡുകൾക്ക് കുട്ടികളെ പ്രാപ്തരാക്കിയ ഡോൾഫിൻ അക്വാട്ടിക് കോച്ച് ബിജുതങ്കപ്പനെയും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവിനെയും വൈക്കം നഗരസഭയും വൈക്കം ബ്ലോക്ക്‌ പഞ്ചായത്തും ചേർന്ന് ആദരിച്ചു.ക്ലബ്‌ പ്രഖ്യാപിച്ചിട്ടുള്ള 25റെക്കോർഡുകൾ ഉടൻ പൂർത്തിയാക്കുമെന്ന് കോച്ച് ബിജു തങ്കപ്പൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *