കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 (ചൊവ്വാഴ്ച ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ അറിയിച്ചു.
Related Articles
സാജൻ ആലക്കുളം കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി
കോട്ടയം: കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറിയായി സാജൻ ആലക്കുളത്തെ പാർട്ടി ചെയർമാനും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ ശ്രീ കെ.ബി ഗണേഷ് കുമാർ നോമിനേറ്റ് ചെയ്തു. വിദ്യാർത്ഥിയായിരിക്കെ കെ എസ് സി യിലൂടെ രാഷ്ട്രീയം പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി കേരള കോൺഗ്രസ് (ബി) യുടെ സജീവ പ്രവർത്തകനായ പാലാ സ്വദേശിയായ സാജൻ ആലക്കുളം യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ പ്രസിഡൻ്റ് ,കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
“പ്രതീക്ഷോത്സവം 2024” ന്റെ ജില്ലാതല ഉദ്ഘാടനം
കോട്ടയം : സോഷ്യൽ പോലീസിംഗിന്റെ ഭാഗമായി നടപ്പാക്കുന്ന ഹോപ്പ് പദ്ധതിയുടെ കോട്ടയം ജില്ലയുടെ 2024-25 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രതീക്ഷോത്സവം 2024 എന്ന പേരിൽ കോട്ടയം പോലീസ് ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ. ഐ.പി.എസ് നിർവഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയത്തിലെത്താൻ സാധിക്കാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിഗണന നൽകി പഠനത്തിലേക്ക് നയിക്കുന്ന പദ്ധതിയാണ് ഹോപ്പ്. ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, നർക്കോട്ടിക് സെൽ ഡിവൈഎസ്പി Read More…
തോമസ് ചാഴികാടൻ എംപിയുടെ ഇടപെടൽ; വൈദീകർക്കും സന്യസ്തർക്കും തെരഞ്ഞെടുപ്പ് ജോലിയിൽ ഇളവ്
കോട്ടയം: തോമസ് ചാഴികാടൻ എംപിയുടെ ഇടപെടൽ ഫലം കണ്ടു. വൈദീകരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ജോലികളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കി. കമ്മീഷന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും വൈദീകരെയും കന്യാസ്ത്രീകളെയും ഒഴിവാക്കിയ നടപടി കമ്മീഷൻ പിൻവലിച്ചിരുന്നു. ഇതിനെതിരെ തോമസ് ചാഴികാടൻ എം പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാൽ ഇവർക്ക് ഇളവു നൽകണമെന്നായിരുന്നു എംപി ആവശ്യപ്പെട്ടത്. ഇതാണ് കമ്മീഷൻ ഇപ്പോൾ അംഗീകരിച്ചത്.