Erattupetta

ഖുർആൻ സ്റ്റഡി സെന്റർ കേരള വാർഷിക പരീക്ഷ; കോട്ടയം ജില്ലാ തല റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട: സംസ്ഥാന തലത്തിൽ നടത്തിയ ഖുർആൻ സ്റ്റഡി സെന്റർ കേരള വാർഷിക പരീക്ഷയിലെ കോട്ടയം ജില്ലാതല റാങ്കുകളുടെ പ്രഖ്യാപനം ജമാഅത്തെ ഇസ്‍ലാമി ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം നിർവഹിച്ചു.

റാങ്ക് ജേതാക്കൾ ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ. പ്രിലിമിനറി 1: ഷബാന നസീബ് ഈരാറ്റുപേട്ട, സാജിദ് മുഹമ്മദ് ഹനീഫ കാഞ്ഞിരപ്പള്ളി, നസിയ സി.എൻ കാഞ്ഞിരപ്പള്ളി. പ്രിലിമിനറി 2: നസീറ സഫീർ ഈരാറ്റുപേട്ട, സുഹ്റ ഹാറൂൻ ഈരാറ്റുപേട്ട, ഷാഹിന സഫീർ ഈരാറ്റുപേട്ട.

പ്രിലിമിനറി 3: ഫാസില ബീഗം ഈരാറ്റുപേട്ട, ഹസീന കെ.എച്ച് ഈരാറ്റുപേട്ട, സക്കീന കെ.കെ ഈരാറ്റുപേട്ട. പ്രിലിമിനറി 4: ബേനസീർ കെ.ഐ കാഞ്ഞിരപ്പള്ളി. ജമാഅത്തെ ഇസ്‍ലാമി ജില്ലാ സമിതിയംഗം എം.എസ്.എ. റസാഖ്, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് കെ.കെ. സക്കീന ടീച്ചർ, ജനറൽ സെക്രട്ടറി റഷീദ സാജിദ് എന്നിവരും പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *