കോട്ടയം : വിശുദ്ധ ഖുർആനിൻ്റെ ആശയ പ്രപഞ്ചത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം സെപ്തംബർ 19 ന് കോട്ടയത്ത് മാമ്മൻ മാപ്പിള ഹാളിൽ നടക്കും.
ഖുർആൻ അടിസ്ഥാനമാക്കിയുള്ള ചർച്ച , പ്രബന്ധാവതരണം , പ്രഭാഷണം എന്നിവയാണ് പരിപാടിയുടെ ഭാഗമായി ഉണ്ടാകുക. രാവിലെ ഒൻപതു മുതൽ വൈകീട്ട് 6 വരെ നടക്കുന്ന ഖുർആൻ സമ്മേളനത്തിന് പ്രമുഖ പണ്ഡിതൻമാർ നേതൃത്വം നൽകും.
രാവിലെ 9 മണിക്ക് കേരള മുസ് ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട് റഫീഖ് അഹ്മദ് സഖാഫി പതാക ഉയർത്തുന്നതോടെ പരിപാടികൾ ആരംഭിക്കും. ഉച്ചക്ക് 1.30 വരെ നടക്കുന്ന പഠനം സെഷനിൽ വിവിധ വിഷയങ്ങളിൽ ശാഫി സഖാഫി മുണ്ടമ്പ്ര, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ,h ഡോ. ഉമറുൽ ഫാറൂഖ് സഖാഫി , ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി, ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി , അബ്ദുല്ല ബുഖാരി പഠനങ്ങൾ അവതരിപ്പിക്കും.
ഉച്ചക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനത്തിൽ എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ,എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി , റഹ് മത്തുല്ലാഹ് സഖാഫി എളമരം പ്രഭാഷണം നടത്തും.
കേരള സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ , എം.പി ഫ്രാൻസിസ് ജോർജ് , എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാഥികളായി പങ്കെടുക്കും.
എ. ത്വാഹ മുസ് ലിയാർ കായംകുളം , എച്ച് ഇസ്സുദ്ദീൻ സഖാഫി കൊല്ലം ,എം അബ്ദുർറഹ്മാൻ സഖാഫി തിരുവനന്തപുരം , ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം , വി.എച്ച് അലിദാരിമി , ടി.കെ അബ്ദുൽ കരീം സഖാഫി ഇടുക്കി , എം.പി അബ്ദുൽ ജബ്ബാർ സഖാഫി , സിദ്ദീഖ് സഖാഫി നേമം , എ. സൈഫുദ്ദീൻ ഹാജി , അശ്റഫ് ഹാജി അലങ്കാർ , സുബൈർ സഖാഫി തലയോലപ്പറമ്പ്, ലബീബ് സഖാഫി മുണ്ടക്കയം സംബന്ധിക്കും. ഉമർ ഓങ്ങല്ലൂർ സ്വാഗതവും , കൺവീനർ എംഎ ഷാജി നന്ദിയും പറയും.
എഴുപതു വർഷം പൂർത്തിയാക്കുന്ന എസ് വൈ എസ് 2024 പ്ലാറ്റിനം ഇയറായി ആഘോഷിക്കുകയാണ്.” ഉത്തരവാദിത്തം ; മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം ” എന്ന പ്രമേയത്തിൽ പ്ലാറ്റിനം ഇയറിനോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് അതിൻ്റെ ഭാഗമായാണ് ഖുർആൻ സമ്മേളനം നടക്കുന്നത്.