പാലാ: തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി നിശബ്ദ ദിവസമായ ഇന്ന് സ്വതന്ത്ര സ്ഥാനാർത്ഥി മാണി സി.കാപ്പൻ വാർത്താ ചാനലിലൂടെ ജോസ് കെ.മാണിക്കെതിരെ വ്യാജ ആരോപണംകെട്ടിച്ചമച്ച് ഉന്നയിച്ച് പ്രചരിപ്പിച്ചതിനെതിരെ ചീഫ് ഇലക്ഷൻ ഏജൻ്റും എൽ.ഡി.എഫ് ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ചീഫ് ഇലക്ട്രൽ ഓഫീസർക്കും, ജില്ലാ കളക്ടർക്കും, വരണാധികാരിക്കും പരാതി നൽകി.
ആർ.പി ആക്ടിലെ 123 (4), 126 വ്യവസ്ഥകളുടെ കടുത്ത ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് മുതലെടുപ്പു നടത്തുവാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നതെന്നും പ്രൊഫ. ലോപ്പസ് മാത്യു തെളിവ് സഹിതം നൽകിയ പരാതിയിൽ പറയുന്നു.





