കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ദേശീയപാതയിൽ മുന്നറിയിപ്പില്ലാതെ റോഡിന്റെ ഒരു ഭാഗം, ബ്ലോക്ക് ചെയ്തു കൊണ്ട്, കലിങ്ക് നിർമ്മാണം നടത്തുകയും ഗതാഗത നിയന്ത്രണത്തിനായി വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താതിരിക്കുകയും ചെയ്തതിന്റെ ഫലമായി ഭാഗമായി ടൗണിൽ കിലോമീറ്റർ നീളുന്ന ട്രാഫിക് ബ്ലോക്ക് ഉണ്ടായതിൽ പ്രതിഷേധിച്ച് കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, നാട്ടുകാർ, എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് ബെന്നിച്ചൻ കുട്ടൻചിറയിൽ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറി ഷാഹുൽഹമീദ്, വ്യാപാരി നേതാക്കളായ നജീബ് ഇസ്മായിൽ, മനോജ് വെൽക്കം തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.





