Pala

പി.സി. ജോർജ്ജിന്റെ പ്രസംഗത്തിൽ മതസ്പർദ്ധ വളർത്തുന്നതൊന്നുമില്ല: പ്രസാദ് കുരുവിള

പാലാ ബിഷപ് വിളിച്ചുചേർത്ത കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ലഹരി വിരുദ്ധ സമ്മേളനത്തിലെ പി.സി. ജോർജ്ജിന്റെ പ്രസംഗത്തിൽ മതവിദ്വേഷം വളർത്തു ന്നതായ ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കെ. സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.

ഈ സമ്മേളനം പൂർണ്ണമായും രൂപതാതിർത്തിക്കുള്ളിലെ എം.പി.മാർ, എം.എൽ. എ.മാർ, ജനപ്രതിനിധികൾ, പി.ടി.എ. പ്രസിഡന്റുമാർ, ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പൽമാർ എന്നിവർ ഉൾപ്പെട്ടതായിരുന്നു. മാരക ലഹരി വിഷയത്തിൽ നിലപാട് വ്യക്തമാക്കാനും പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനുമായിരുന്നു യോഗം വിളിച്ചു ചേർത്തത്. നാനൂറോളം പ്രമുഖർ പങ്കെടുത്ത സമ്മേളനമായിരുന്നു ഇത്.

പ്രത്യേക ഏതെങ്കിലും മതത്തെക്കുറിച്ച് പരാമർശം ഉണ്ടായിട്ടില്ല. പൊതുസമൂഹ ത്തിൽ ചർച്ച ചെയ്യുന്ന മാരക ലഹരി ഉൾപ്പെടെയുള്ള ചില വിഷയങ്ങളിൽ ഒരു സാധാരണക്കാരന്റെ വികാരം ഒരു മതത്തെയും വ്രണപ്പെടുത്താതെ പരാമർശിച്ചു എന്നതിനപ്പുറം ഇതിനെ കാണേണ്ടതില്ല. ഈ പ്രസംഗം നാലുതവണ ആവർത്തിച്ച് ഞാൻ പരിശോധിച്ചതാണ്.

“ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം വെടക്ക്’ എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കാൻ ആരും ശ്രമിക്കേണ്ടതില്ല. 24,000 കോടി രൂപയുടെ മാരക ലഹരിവസ്തുക്കൾ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും, ഈ തലമുറ ഭ്രാന്തൻമാരെപ്പോലെ മാനസികാവസ്ഥ യിൽ അക്രമകാരികളാകുന്നതുമാണ് ചർച്ചാ വിഷയമാക്കേണ്ടത്. അതിനെ നിസാര വൽക്കരിക്കാനും വിഷയത്തിൽ നിന്ന് വ്യതിചലനം ഉണ്ടാക്കാനും ശ്രമിക്കുന്നതും ന്യായമായി കാണുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *