പ്രദേശവാസികളെ നിത്യ ദുരിതത്തിലാഴ്ത്താന്‍ ബ്രൂവറി നിര്‍മ്മാണവുമായി മുന്നിട്ടിറങ്ങിയിരിക്കുന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം മദ്യത്തിന്റെയും മാരക രാസലഹരികളുടെയും ദുരിതവും ദുരന്തവും പേറുന്നവര്‍ തിരിച്ചറിയുന്നുണ്ടെന്നും തെരഞ്ഞെടുപ്പിനെ നേരിടേണ്ടവര്‍ ബാലറ്റിനെ ഭയക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.
‘കുടിവെള്ളമില്ലാത്ത നാട്ടില്‍ വെള്ളമടി’ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര് എന്തിനാണിത്ര വെമ്പല്‍കൊള്ളുന്നത്. മദ്യത്തിന്റെയും മാരക രാസലഹരികളുടെയും ഹബ്ബായി മാറിയിരിക്കുന്ന സംസ്ഥാനത്ത് എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. ജനവികാരം തിരിച്ചറിയണം. മദ്യത്തിന്റെയും മാരക രാസലഹരികളുടെയും വിപത്തിനെതിരെ സ്ത്രീശാക്തീകരണം ശക്തമാക്കും.