പൂവത്തോട് സെൻ്റ് തോമസ് സൺഡേ സ്കൂളിൽ വിശ്വാസോത്സവത്തോട് അനുബന്ധിച്ച് നാല്പതാം വെള്ളി ആചരണം നടത്തി. കുരിശിൻ്റെ വഴിയിൽ ഓരോ സ്ഥലങ്ങളും കുട്ടികൾ നിശ്ചല ദൃശ്യം ഒരുക്കി വൃത്യസ്തമാക്കി.
വികാരി റവ. ഫാ. ജേക്കബ് പുതിയാപറമ്പിൽ , ഹെഡ്മാസ്റ്റർ റെജി കാക്കാനിയിൽ, അധ്യാപകർ എന്നിവർ കുരിശിൻ്റെ വഴിയ്ക്ക് നേതൃത്വം നൽകി.