General

പൂവരണി തിരുഹൃദയ സൺഡേ സ്കൂളിൽ തിരുമ്പാലസഖ്യ ദിനാചരണം

പൂവരണി: ഉണ്ണിയേശുവിനെ പോലെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും കുഞ്ഞുമക്കളെ വളർത്തിക്കൊണ്ടു വരുവാനുള്ള ഒരു പരിശീലന കളരിയാണ് തിരുബാലസഖ്യമെന്ന് പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. മാത്യു തെക്കേൽ.

പൂവരണി എസ് എച്ച് സൺഡേ സ്കൂളിലെ തിരുബാലസഖ്യ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടവകയിലെ കുഞ്ഞുമക്കളുടെ ആത്മീയ പുരോഗതിയെ ലക്ഷ്യമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തിരുബാലസഖ്യത്തിലെ കുഞ്ഞുങ്ങൾ ഒരുമിച്ചു കൂടുകയും പ്രാർത്ഥനാപരിശീലനങ്ങളിലൂടെയും വിവിധ കളികളിലൂടെയും യേശുവിലേക്കുള്ള തങ്ങളുടെ വളർച്ച സ്വന്തമാക്കുകയും ചെയ്യുന്നു.

എല്ലാ ഞായറാഴ്ചയും വിശുദ്ധരുടെ തിരുനാളിനോട് അനുബന്ധിച്ച് അവരെ പരിചയപ്പെടുത്തുക, എല്ലാ ദിവസവും സുകൃത ജപം ഉരുവിട്ട് ദൈവസാന്നിധ്യ സ്മരണയിൽ ആയിരിക്കുക, തിരുവചനം പഠിക്കുന്നതിലൂടെ ദൈവവചനത്തോടുള്ള താല്പര്യം ജനിപ്പിച്ച് വചനാധിഷ്ഠിതമായി ജീവിക്കുക, പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കുക എന്നീ പ്രവർത്തനങ്ങൾ തിരുബാലസഖ്യം ചെയ്തു വരുന്നു.

കുട്ടികളുടെ വിവിധ കലാവാസനകൾ പുറത്തു കൊണ്ടുവരുവാനും മറ്റു കൂട്ടുകാരുമായി സഹകരിച്ച് കാര്യപരിപാടികൾ അവതരിപ്പിക്കുവാനും അവസരം നൽകുന്നതിന് വിശ്വാസ പരിശീലകർ ശ്രദ്ധിക്കുന്നു.
തിരുബാലസഖ്യ ദിനാചരണത്തിന്റെ ക്ലാസ്സുകൾക്ക് ഡോ. മാത്യു എബ്രഹാം മാപ്പിളക്കുന്നേൽ നേതൃത്വം നൽകി.

ഡയറക്ടർ ഫാ. എബിൻ തെള്ളിക്കുന്നേൽ, ഹെഡ്മാസ്റ്റർ മനു കെ ജോസ് കൂനാനിക്കൽ, ആനിമേറ്റേഴ്സ് സി. റ്റെസ്സി എസ് എച്ച്, ആൻമരിയ സജി എന്നിവർ ആശംസകൾ അർപ്പിച്ചു. വിശ്വാസ പരിശീലകരായ സി. ടെസ്സിലിൻ എസ് എച്ച്, സി. ജ്യോതി എസ് എച്ച്, ജെയ്സ് ജോഷി, ജിലു ജിജി, റ്റിൻസി ബാബു, ജെസ്സി ബോബി, ജിഷ ബെന്നി, ജിബിൻ മണിയൻഞ്ചിറ എന്നിവർ തിരു ബാലസഖ്യം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കുഞ്ഞുമക്കൾ ഉണ്ണീശോയെപ്പോലെ വളർന്നു വരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് മാതാപിതാക്കളും വിശ്വാസപരിശീലകരും ഒത്തൊരുമിച്ച് തിരുബാല സഖ്യത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ഇടവകയിൽ നടത്തി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *