ഈരാറ്റുപേട്ട: നമ്മുടെ നാടിന്റെ പ്രധാന കൃഷിയായ റബർ വിലയിടിവ് മൂലം കഷ്ടതയനുഭവിക്കുന്ന കർഷകർക്ക് യു.ഡി.എഫ്.ആശ്വാസ നടപടികൾ പ്രഖ്യാപിച്ചു. അധികാരത്തിലേറിയാൽ ഉമ്മൻ ചാണ്ടി സർക്കാർ നൽകിവന്നതും, പിന്നീട് ഇടതു സർക്കാർ അട്ടിമറിച്ചതുമായ താങ്ങുവില 250 ആദ്യ പടിയായി നൽകും. തുടർന്ന് അതിന് വർദ്ധനവ് ഉണ്ടാകുമെന്നും സ്ഥാനാർഥി സെബാസ്റ്റ്യൻ എം.ജെ. പ്രഖ്യാപിച്ചു.
മണ്ഡലത്തിൽ മൂവായിരം കോടിയുടെ വികസനം നടത്തിയെന്ന് ഫ്ളക്സ് ബോർഡ് വെക്കുന്നവർ അത് എവിടെയാണ് എന്ന് കൂടി ചൂണ്ടികാണിച്ചാൽ കൊള്ളമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സ്വീകരണങ്ങളിലായി യു.ഡി.എഫ്. നേതാക്കളായ ജോമോൻ തെക്കര, മജു പുളിക്കൻ, ജോർജ് ജേക്കബ്, അഡ്വ. സതീഷ് കുമാർ, ചാർലി തോമസ്, റോയി മുതിരേന്തിക്കൽ, പി.എച്ച്. നഷാദ്, കെ.ഇ.എ ഖാദർ, ടോമി മാടപ്പള്ളി, വർക്കിച്ചൻ വയമ്പോത്തനാൽ, സാബു പ്ലാത്തോട്ടം തുടങ്ങിയവർ സംസാരിച്ചു.





