Poonjar

വികസന സദസ് സംഘടിപ്പിച്ചു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ ആർജ്ജിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങൾ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പൊതുജന അഭിപ്രായം രൂപീകരിക്കുന്നതിനുമാണ് സദസ് നടന്നത്. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന വികസന സദസ് പൂഞ്ഞാർ എം.എൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷതയിൽ നടന്ന സദസിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വികസന സദസ് ആർ.പി സുരേഷ് കെ.ആർ അവതരിപ്പിച്ചു. പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ അക്ഷയ് ഹരി നിർവ്വഹിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേട്ടങ്ങൾ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റ്റിജി തോമസ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ മിനിമോൾ ബിജു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെജി ഷാജി, ബീന മധുമോൻ, നിഷ സാനു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *