പൂഞ്ഞാർ: പാർപ്പിട മേഖലയ്ക്ക് ഊന്നൽ നൽകി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് റെജി ഷാജി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു.
17 കോടി 53 ലക്ഷം രൂപ വരവും 17 കോടി 3 ലക്ഷം രൂപ ചിലവും 50 ലക്ഷം രൂപ മിച്ചവും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
പാർപ്പിടം മേഖലയ്ക്ക് 1 കോടി 30 ലക്ഷവും, കുടിവെള്ള പദ്ധതിയ്ക്ക് 47 ലക്ഷവും, ഉല്പാദന മേഖലയ്ക്ക് 89 ലക്ഷവും, റോഡ് നവീകരണത്തിന് 1 കോടി 18 ലക്ഷവും, പുതിയ റോഡുകളുടെ നിർമ്മാണത്തിന് 80 ലക്ഷവും, നിർമ്മാണ മേഖയ്ക്ക് 30 ലക്ഷവും, തെരുവ് വിളക്ക് 13 ലക്ഷം പൊതു കെട്ടിടങ്ങളുടെ നവീകരണം 60 ലക്ഷം, മാലിന്യ സംസ്കരണം 49 ലക്ഷം, ആരോഗ്യ മേഖല 66 ലക്ഷം പാർപ്പിടം, പൊതുജനാരോഗ്യം, കുടിവെള്ളം, ശുചിത്വം, പശ്ചാത്തല സൗകര്യ വികസനം, ഉല്പാദന മേഖലയിലെ വളർച്ച, വയോജന ക്ഷേമ പദ്ധതികൾ, പട്ടികജാതി/പട്ടിക വർഗ്ഗ ക്ഷേമത്തിനുള്ള പദ്ധതികൾ എന്നീ മേഖലകൾക്ക് മുൻഗണന നൽകിയുള്ള ബഡ്ജറ്റ് അവതരിപ്പിച്ചത്.
ബഡ്ജറ്റ് സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത് കുമാർ, കെ.കെ കുഞ്ഞുമോൻ സ്റ്റാൻ്റിംഗ് കമ്മിറ്റി മെമ്പർമാരായ അനിൽകുമാർ മഞ്ഞപ്ലാക്കൽ, മിനി മോൾ ബിജു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോജി തോമസ്, രാജമ്മ ഗോപിനാഥ്, സജിമോൻ മാത്യു, ആനിയമ്മ സണ്ണി, ബീന മധുമോൻ, ജനാർദ്ദനൻ പി.ജി, നിഷ സാനു, സജി സിബി, സെക്രട്ടറി റ്റിജി തോമസ് എന്നിവർ പ്രസംഗിച്ചു.