Poonjar

പൂഞ്ഞാർ സെൻ്റ ആൻ്റണീസ് എൽ.പി. സ്കൂളിലെ നവീകരിച്ച ടോയ്ലെറ്റ് & വാഷ് ഏരിയാ ഉദ്ഘാടനം ചെയ്തു

പൂഞ്ഞാർ : പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നിന്നും നവീകരിച്ചു നൽകിയ സെൻ്റ ആൻ്റണീസ് എൽ.പി. സ്കൂളിലെ കുട്ടികളുടെ ടോയ്ലെറ്റ് & വാഷ് ഏരിയായുടെ ഉദ്ഘാടനം, മാനേജർ റവ.ഫാ. സിബി മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തെക്കേക്കരപഞ്ചായത്ത് പ്രസിഡൻ്റ ശ്രീ . ജോർജ് അത്യാലിൽ നിർവഹിച്ചു.

വാർഡ് മെമ്പർമാരായ ശ്രീ. അനിൽ കുമാർ മഞ്ഞപ്ലാക്കൽ , ശ്രീമതി സജി സിബി , ഹെഡ്മിസ്ട്രസ് ശ്രീമതി . ഷൈനി മാത്യു, PTA വൈസ് പ്രസിഡൻ്റ് ശ്രീ. അജിഷ്‌കുമാർ ,സ്കൂൾ ലീഡർ മാസ്റ്റർ അഡോൺ ബിനോയി എന്നിവർ ആശംസയർപ്പിച്ചു. PTA അംഗങ്ങൾ , രക്ഷിതാക്കൾ വിദ്യാർഥികൾ മുതലായവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *