ഈരാറ്റുപേട്ട ഉപ ജില്ലാ കായിക മേളയിൽ 520 പോയിൻ്റ് നേടി പൂഞ്ഞാർ എസ്.എം.വി ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻ ഷിപ്പ് നേടി. 75 സ്വർണ്ണം, 44 വെള്ളി, 13 വെങ്കലം എന്നിവ നേടിയാണ് ചാമ്പ്യൻഷിപ്പ് കരസ്തമാക്കിയത്.
Related Articles
കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനം
പൂഞ്ഞാർ: കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിന ത്തോടനുബന്ധിച്ച് പൂഞ്ഞാർ മണ്ഡലത്തിൽ പൂഞ്ഞാർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ശ്രീ. തോമസുകുട്ടി കരിയാപുരയിടം പതാക ഉയർത്തുന്നു. ജന്മദിന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ശ്രീ.ജോഷി മൂഴിയാങ്കൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജന.സെക്രട്ടറി ശ്രീ.ഷോജി അയലൂക്കുന്നേൽ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.സണ്ണി വാവലാങ്കൽ, മണ്ഡലം സെക്രട്ടറി ശ്രീ.ജോയ് വിളക്കുന്നേൽ, സെറീഷ് പുറപ്പന്താനം, റോയ് പള്ളിപ്പറമ്പിൽ, തോമസ് തെക്കഞ്ചേരിൽ, സിറിൽ ഇളഞ്ഞിങ്ങത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മധുര പലഹാര വിതരണവും നടന്നു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഗ്രാമപഞ്ചായത്ത് ഓഫീസിലും വാർഡ് മെമ്പർമാരുടെ പക്കലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ, അനുബന്ധ രേഖകൾ എന്നിവ ജൂലൈ 20ന് മുൻപായി വാർഡുമെമ്പർമാരുടെ പക്കലോ ഗ്രാമപഞ്ചായത്ത് ഓഫീസിലോ നൽകേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു.
പൂഞ്ഞാർ പ്രൈമറി ഹെൽത്ത് സെന്റർ വൃത്തിയാക്കി പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികൾ
പൂഞ്ഞാർ: മാലിന്യ മുക്ത നവകേരളം പദ്ധതിയോട് അനുബന്ധിച്ച് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പൂഞ്ഞാർ പ്രൈമറി ഹെൽത്ത് സെന്റർ വൃത്തിയാക്കി. ഈ ശുചിത്വ യജ്ജത്തിൽ വിദ്യാർഥികളോടൊപ്പം ആശുപത്രി ജീവിനക്കാരും ഭാഗമായി. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ബസ്റ്റാന്റും പൂഞ്ഞാർ എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികൾ വൃത്തിയാക്കിയിരുന്നു.