Poonjar

പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുംഭപ്പൂയ മഹോൽസവത്തിന് ശനിയാഴ്‌ച കൊടിയേറും

പൂഞ്ഞാർ: മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തിന് ശനിയാഴ്ച കൊടിയേറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച 9 ന് കൊടിക്കൂറ, കൊടിക്കയർ ഘോഷയാത്ര, വൈകിട്ട് 6.30 ന് ദീപാരാധന, 7.10 ന് തൃക്കൊടിയേറ്റ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത്ത് മുഖ്യകാർമ്മികത്വം വഹിക്കും.

8.15 ന് കലാപരിപാടികളുടെ ഉദ്ഘാടനവും വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണവും ഗോവ ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ നിർവ്വഹിക്കും. 8.30 ന് തിരുവാതിര, 9.15 ന് കരോക്കെ ഗാനമേള.

ഞായറാഴ്ച 11 ന് ഉച്ചപൂജ, അഞ്ചിന് കാഴ്ചശ്രീബലി, എട്ടിന വിളക്കിനെഴുന്നള്ളിപ്പ്, പിന്നൽ തിരുവാതിര, ഒൻപതിന് നൃത്തനൃത്യങ്ങൾ. തിങ്കളാഴ്ച 11.00ന് : ഉച്ചപൂജ 5 ന് : കാഴ്ചശ്രീബലി 8 ന് നൃത്തനൃത്യങ്ങൾ 9 തിരുവാതിര.

ചൊവ്വാഴ്ച 11 ന് ഉച്ചപൂജ 5 ന് കാഴ്ചശ്രീബലി 8 ന് വിളക്കിനെഴുന്നള്ളിപ്പ്, നൃത്തനൃത്യങ്ങൾ 8.30 ന് കൈകൊട്ടിക്കളി 9 ന് തിരുവാതിര. ബുധനാഴ്ച 11.00ന് ഉച്ചപൂജ 5 ന് കാഴ്ചശ്രീബലി 7.45 ന് ഡാൻസ്, 8.30 നും 9.15 നും തിരുവാതിര

26 ന് വ്യാഴാഴ്ച 10.30 ന് വിവിധ കരകളിൽനിന്നുമുള്ള കാവടിഘോഷയാത്രകൾ പൂഞ്ഞാർ ടൗണിൽ എത്തിച്ചേരുന്നു, 11 മുതൽ കാവടി അഭിഷേകം, 4.30 ന് കാഴ്ചശ്രീബലി 5 ന് ഗ്രാമപ്രദക്ഷിണം (പറയ്‌ക്കെഴുന്നള്ളിപ്പ്) പൂഞ്ഞാർ ടൗണിൽ പറയെടുപ്പ്, എതിരേല്പ്, താലപ്പൊലി ഘോഷയാത്ര, ശ്രീമൂലസ്ഥാനത്ത് പറയെടുപ്പ്, 8.00ന് : വിളക്കിനെഴുന്നള്ളിപ്പ് , നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും, 8.30 ന് കരോക്കെ ഗാനമേള.

27 ന് 11 ന് ഉച്ചപൂജ, 5 ന് കാഴ്ചശ്രീബലി, 5.30 ന് പൂഞ്ഞാർ പള്ളികുന്നേൽ ഭഗവതിക്ഷേത്രത്തിലേയ്ക്ക് എഴുന്നളളത്ത്, നിറപറസ്വീകരിക്കൽ, പള്ളികുന്നേൽ ഭഗവതിക്ഷേത്രത്തിൽനിന്നും സുബ്രഹ്മണ്യ ഭഗവാനെ വാദ്യമേളങ്ങളുടെയും താലപ്പൊലിഘോഷയാത്രയുടെയും അകമ്പടിയോടെ മങ്കുഴി ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നള്ളിക്കുന്നു, ശ്രീമൂലസ്ഥാനത്ത് പറവയ്പ്, ക്ഷേത്രനടയിൽ നിറപറ സമർപ്പണം അത്താഴപൂജ, ശ്രീഭൂതബലി, 8 : വിളക്കിനെഴുന്നള്ളിപ്പ്, 10.30 ന് പള്ളിവേട്ട 7.30 ന് മെഗാഷോ.
28 ന് വൈകിട്ട് 4 ന് ആറാട്ടുബലി, ആറാട്ടു പുറപ്പാട് 6.30ന് തിരുആറാട്ട്, കൊടിയിറക്ക് 8 ന് നൃത്തനാടകം.

വാർത്താ സമ്മേളനത്തിൽ ശാഖായോഗം പ്രസിഡന്റ് എം.ആർ ഉല്ലാസ്, വൈസ് പ്രസിഡന്റ് വി ഹരിദാസ്, സെക്രട്ടറി ഇൻ ചാർജ് എം.ആർ ദിലീപ്, സപ്താഹ കമ്മറ്റി കൺവീനർ സിബി കിഴക്കേപറമ്പിൽ എന്നിവർ പങ്കെുത്തു.

Leave a Reply

Your email address will not be published. Required fields are marked *