Erattupetta

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ കേരളത്തില്‍ ദാരിദ്ര്യം ഇല്ലാതാക്കും : എം.വി. ഗോവിന്ദന്‍

ഈരാറ്റുപേട്ട : ഇടതു മുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ കേരളത്തില്‍ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഈരാറ്റുപേട്ടയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത് അഞ്ചു വര്‍ഷം കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കും. നിലവില്‍ നല്‍കുന്ന ക്ഷേമ പെന്‍ഷനുകളുടെ തുക ഇനിയും വര്‍ധിപ്പിക്കണം എന്നതാണ് എല്‍ഡിഎഫിന്റെ നയം. ഇപ്പോള്‍ നല്‍കുന്ന ക്ഷേമ പെന്‍ഷനുകളും എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്ത്രീ സുരക്ഷാ പെന്‍ഷനുകളും അടക്കമുള്ള പദ്ധതികള്‍ കേരളത്തിലെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി അഡ്വ. സാജന്‍ കുന്നത്ത്, മുന്‍ എംഎല്‍എ കെ.ജെ തോമസ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. രാജേഷ്, സിപിഐ ജില്ലാ കമ്മറ്റി അംഗം എം.ജി. ശേഖരന്‍, സിപിഎം ജില്ലാ കമ്മറ്റി അംഗങ്ങളായ രമ മോഹന്‍, ജോയ് ജോര്‍ജ്ജ്, സിപിഎം ഏരിയ സെക്രട്ടറി ടി.എസ്. സിജു, സിപിഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ടി.എസ്. സുനില്‍കുമാര്‍, എല്‍ഡിഎഫ് ഈരാറ്റുപേട്ട കണ്‍വീനര്‍ ഇ.കെ. മുജീബ്, സിപിഎം ഈരാറ്റുപേട്ട ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഷമീര്‍ പൂളിക്കച്ചാലില്‍, കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സോജന്‍ ആലംകുളം തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *