ഈരാറ്റുപേട്ട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് സമ്മേളനം വ്യാപാരഭവനിൽ ജോസഫ് മൈലാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് റ്റി എം.റഷീദ് പഴയംപ്പള്ളി അധ്യക്ഷത വഹിച്ചു.
എം.വി സെബാസ്റ്റ്യൻ മേക്കാട്ട്, എം.സി.ജോസഫ്, ബാബുരാജ്, ഇ.മുഹമ്മദ്, ജെയിംസ് മാത്യൂ, ലുക്കോസ് വേണാടൻ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി റ്റി.എം.റഷീദ് (പ്രസിഡൻ്റ്) കെ.ഇ.മുഹമ്മദ് ബഷീർ, മേരിക്കുട്ടി ജോർജ്, എം.വി.സെബാസ്റ്റ്യൻ (വൈസ് പ്രസിഡൻറുമാർ) വി.എം. അഷറഫ് വടക്കേടത്തിൽ (ജനറൽ സെക്രട്ടറി) മാത്യു ജേക്കബ്, ആലിസ് മാത്യൂ. ആരിഫാ ബീവി (സെക്രട്ടറിമാർ)എൻ.കെ.ജോൺ വടക്കേൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.





