Ramapuram

കുട്ടിക്കാലം മുതൽ ഭാഷാപരമായ കഴിവുകൾ വളർത്തിയെടുക്കണം : പാലാ രൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

രാമപുരം :വിദ്യാർത്ഥികളുടെ ഭാഷാ നൈപുണ്യവും ഇംഗ്ലീഷ് പദസമ്പത്തും വർദ്ധിപ്പിക്കുന്നതിനായി രാമപുരം എസ്.എച്ച്.എൽ.പി സ്കൂൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാമിന്റെ (Spelling Bee Edition 3) ഫിനാലെ മത്സരങ്ങൾ സമാപിച്ചു. വാശിയേറിയ മത്സരത്തിനൊടുവിൽ എഫ്രേൻ തോമസ് സ്പെല്ലിങ് ബീ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.

​വിജയികൾക്കുള്ള ക്യാഷ് അവാർഡും, ട്രോഫിയും പാലാ രൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് നിർവഹിച്ചു. കുട്ടിക്കാലം മുതൽ തന്നെ ഭാഷാപരമായ കഴിവുകൾ വളർത്തിയെടുക്കുന്നത് ഭാവിയെ കരുപ്പിടിപ്പിക്കാൻ സഹായിക്കുമെന്ന് തൻ്റെ കുട്ടിക്കാലത്തെ സ്കൂൾ അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു.

​സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലിസ മാത്യൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ എക്സിക്യൂട്ടീവ് അംഗം ജിൻസ് ഗോപിനാഥ് നന്ദി പ്രകാശിപ്പിച്ചു’ . മൂന്നാം എഡിഷനിലെ ക്ക് കടന്ന സ്പെല്ലിങ് ബീ മത്സരം വിദ്യാർത്ഥികൾക്കിടയിൽ വലിയ താല്പര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

പി ടി എ പ്രസിഡൻ്റ് ശ്രീ ദീപു സുരേന്ദ്രൻ,, മീഡിയ കോർഡിനേറ്റർ ഹരീഷ് R കൃഷ്ണാ, ഹരിത പാഠശാല ഇൻചാർജ് ബിനീഷ് ചാലിൻ, ഡെൻസിൽ അമ്പാട്ട് , തുടങ്ങിയവർ സന്നിഹിതരായിരുന്നു. അധ്യാപകനായ ജോയൽ ജോയി പരിപാടികൾക്ക് നേതൃത്വം നൽകി. ഭാഷാപഠന പദ്ധതിയിൽ പാലാ രൂപതയിൽ LP വിഭാഗത്തിൽ രണ്ടാം സ്ഥാനം ഈ സ്കൂളിന് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *